HOME
DETAILS

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

  
April 06, 2026 | 4:24 PM

mother arrested for killing son and burying body in areca nut grove

സേലം: തമിഴ്‌നാട്ടിലെ സേലത്ത് കുടുംബവഴക്കിനെത്തുടർന്ന് മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം തോട്ടത്തിൽ കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മ പിടിയിൽ. ബേലൂർ കരടിപ്പട്ടി സ്വദേശിയായ മണികണ്ഠനാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാവ് ജ്യോതിയെ വാഴപ്പാടി പൊലിസ് അറസ്റ്റ് ചെയ്തു.

നിർമ്മാണ തൊഴിലാളിയായ മണികണ്ഠൻ കടുത്ത മദ്യപാനിയായിരുന്നു. മദ്യപിച്ചെത്തി വീട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്നത് പതിവായിരുന്നു. മാർച്ച് എട്ടിന് വീട്ടിലുണ്ടായ തർക്കത്തിനിടെ ജ്യോതി മകനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. മണികണ്ഠൻ മരിച്ചുവെന്ന് ഉറപ്പായതോടെ ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം സമീപത്തെ കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി.

മദ്യപാനത്തെത്തുടർന്നുള്ള വഴക്ക് കാരണം മണികണ്ഠന്റെ ഭാര്യ വിനോദിനി വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാൽ മാർച്ച് എട്ടിന് ശേഷം ഭർത്താവിനെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിൽ സംശയം തോന്നിയ വിനോദിനി ഏപ്രിൽ ഒന്നിന് വാഴപ്പാടി പൊലിസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കവുങ്ങിൻ തോട്ടത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. ആർ.ഡി.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി സ്ഥലത്തുതന്നെ പോസ്റ്റ്‌മോർട്ടം നടത്തി. കൊലപാതകത്തിന് ജ്യോതിയെ സഹായിച്ച മറ്റ് ബന്ധുക്കൾക്കായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

പത്തു വർഷം മുൻപ് വിവാഹിതരായ മണികണ്ഠനും വിനോദിനിക്കും രണ്ട് മക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു മകൻ രണ്ട് വർഷം മുൻപ് മരണപ്പെട്ടിരുന്നു. മകന്റെ വിയോഗത്തിന് പിന്നാലെയുണ്ടായ ഈ ദാരുണ സംഭവം പ്രദേശവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്.

 

In a chilling incident in Salem, Tamil Nadu, a woman named Jyothi was arrested for allegedly killing her 32-year-old son, Manikandan, following a domestic dispute. Police report that Jyothi struck her son with a stone during a fight and later buried his body in a nearby areca nut grove with the help of relatives. women arrested son killed in selam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago