HOME
DETAILS

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

  
Web Desk
April 06, 2026 | 5:02 PM

group of youths held a dj party and consumed alcohol on a boat in the ganga river

വാരാണസി: ഗംഗാനദിയില്‍ ബോട്ടിലിരുന്ന് യുവാക്കള്‍ മദ്യപിച്ച് ഡിജെ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ വ്യാപക വിമര്‍ശനം. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. ആഴ്ച്ചകള്‍ക്ക് മുന്‍പ് ഗംഗാനദിയില്‍ ബോട്ടിലിരുന്ന് ഇഫ്താര്‍ സംഘടിപ്പിച്ച മുസ്‌ലിം യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്ത നടപടിയോട് താരതമ്യം പെടുത്തിയാണ് ചര്‍ച്ചകള്‍ ഉയരുന്നത്. 

ഡിജെ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷര്‍ട്ട് ധരിക്കാത്ത ഒരാള്‍ മദ്യം കഴിക്കുന്നതും പശ്ചാത്തലത്തില്‍ ഉച്ചത്തില്‍ സംഗീതം മുഴങ്ങുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയില്‍ സംഗീതത്തിന്റെ അകമ്പടിയോടെ ബോട്ടുകളുടെ ഒരുനിര തന്നെ കടന്നുപോകുന്നതും ദൃശ്യമാണ്. 

നേരത്തെ മതവികാരം വ്രണപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇഫ്താറില്‍ പങ്കെടുത്ത 14 മുസ് ലിം ചെറുപ്പക്കാരെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇഫ്താറിനിടെ മാംസാഹാരം കഴിച്ചെന്നാരോപിച്ചായിരുന്നു നടപടി. ഹിന്ദു യുവമോര്‍ച്ച നേതാവ് രജത് ജയസ്വാളാണ് അടിസ്ഥാന രഹിത ആരോപണങ്ങളുയര്‍ത്തി മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെ പരാതി നല്‍കിയത്. 

ഇതേ ആവേശം പുണ്യനദിയില്‍ മദ്യപാനവും ഡിജെയും നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ കാണുന്നില്ലെന്നാണ് വിമര്‍ശനമുയരുന്നത്. 

അതേസമയം മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ന്യായീകരണവുമായി പൊലിസ് രംഗത്തെത്തി. ചൈത്ര നവരാത്രിയോടനുബന്ധിച്ച് മാഞ്ചി സമുദായത്തില്‍പ്പെട്ടവര്‍ സംഘടിപ്പിച്ച മതപരമായ ഘോഷയാത്രയാണിതെന്നാണ് വാദം. ശീതളഘട്ടില്‍ നിന്ന് ആരംഭിച്ച് ചോട്ടി ശീതള മാതാ ക്ഷേത്രം വഴി മിര്‍സാപൂരിലേക്കായിരുന്നു ഷോഷയാത്ര. രാത്രിയില്‍ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഈ വീഡിയോകളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും, ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലിസ് പറഞ്ഞു. ഈ സംഭവം മതവികാരം വ്രണപ്പെടുത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പൊലിസ് നല്‍കിയിട്ടില്ല.

there is widespread criticism after a group of youths held a dj party and consumed alcohol on a boat in the ganga river. despite visuals of the party surfacing, allegations are rising that the government has not taken action.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  2 days ago
No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago