HOME
DETAILS

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

  
Web Desk
April 06, 2026 | 5:05 PM

lash between police officers at pms venue sho beaten by junior officer

തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പൊലിസിന് നാണക്കേടായി ഉദ്യോഗസ്ഥരുടെ തമ്മിലടി. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എച്ച്.ഒയെ ഡ്യൂട്ടിയിലില്ലാതിരുന്ന പ്രബേഷൻ എസ്.ഐയും സംഘവും ചേർന്ന് മർദിച്ചു. പത്തനംതിട്ട കൊടുമൺ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരനാണ് മർദനമേറ്റത്.

സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ പ്രബേഷൻ എസ്.ഐ കൃഷ്ണ മോഹൻ, ഇയാളുടെ സഹോദരങ്ങളായ ജിഷ്ണു മോഹൻ, ജിത്ത് മോഹൻ എന്നിവർക്കെതിരെ തിരുവല്ല പൊലിസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ട് 4.30-ഓടെ പ്രധാനമന്ത്രി വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.

പ്രധാനമന്ത്രി വേദിയിലെത്തിയാൽ സുരക്ഷാ കാരണങ്ങളാൽ പരിപാടി കഴിയുന്നത് വരെ ആരെയും പുറത്തേക്ക് വിടാറില്ല. ഈ സമയത്ത് പുറത്തേക്ക് പോകാൻ ശ്രമിച്ച എസ്.ഐ കൃഷ്ണ മോഹനെയും സഹോദരങ്ങളെയും എസ്.എച്ച്.ഒ തടഞ്ഞു. ഇതോടെ വാക്കേറ്റമുണ്ടാവുകയും താൻ എസ്.ഐ ആണെന്ന് പറഞ്ഞ് കൃഷ്ണ മോഹൻ എസ്.എച്ച്.ഒയെ മർദിക്കുകയുമായിരുന്നു. എസ്.എച്ച്.ഒയുടെ കൈകൾ പിടിച്ചുവലിക്കുകയും തള്ളിയിടുകയും ചെയ്തു. ഔദ്യോഗിക യൂണിഫോമിലെ നെയിം പ്ലേറ്റ് വലിച്ചു കീറുകയും ചെയ്തു. പ്രതികൾ സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ് സ്ഥിരീകരിച്ചു.

സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം

എസ്.പി.ജി അടക്കമുള്ള ഉന്നത സുരക്ഷാ ഏജൻസികളുടെ കാവലുള്ള അതീവ സുരക്ഷാ മേഖലയിലാണ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷമുണ്ടായത്. മുതിർന്ന ഉദ്യോഗസ്ഥനെ ജൂനിയർ ഓഫീസർ പരസ്യമായി ആക്രമിച്ചത് സേനയുടെ അച്ചടക്കത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

 

During Prime Minister Narendra Modi’s election rally in Thiruvalla, a major security breach and embarrassment occurred when a probation SI and his brothers allegedly assaulted an SHO on duty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 എന്ന 'വില്ലൻ'; യുഡിഎഫ് മന്ത്രിമാർക്ക് ഭയം രാഷ്ട്രീയമോ അതോ അന്ധവിശ്വാസമോ? പിന്നിലെ കാരണം അറിയാം; In-Depth Story

Kerala
  •  2 days ago
No Image

ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ നീക്കം; ഒമാനില്‍ അധിനിവേശ പക്ഷികളെ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് ഇന്‍ഡക്‌സ് സംവിധാനം

oman
  •  2 days ago
No Image

നോർവേയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖംതിരിച്ച് മോദി; "ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ പിന്നെ എന്തിനാണ് ഭയം?": മോദിയുടെ വിഡിയോ പങ്കുവെച്ച്കൊണ്ട് രാഹുൽ ഗാന്ധി

International
  •  2 days ago
No Image

40 ദിർഹത്തിൽ നിന്ന് സിഇഒ പദവിയിലേക്ക്; അലി അൽ നജ്ജാറിന്റെ വിസ്മയിപ്പിക്കുന്ന വിജയഗാഥ

uae
  •  2 days ago
No Image

അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി; ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

crime
  •  2 days ago
No Image

'അച്ഛനമ്മമാരുടെ ജോലിസ്ഥലത്ത് അസഹ്യമായ നാറ്റമുണ്ടോ?'; വിവാദ ചോദ്യാവലിയുമായി പ്രൈമറി സ്കൂൾ, സംഭവത്തിനെതിരെ ജനരോഷം ശക്തം

International
  •  2 days ago
No Image

യുഎഇയിൽ ഇന്ത്യൻ പ്രവാസികൾക്കായി 16 പുതിയ കോൺസുലാർ സേവന കേന്ദ്രങ്ങൾ; അൽഹിന്ദുമായി കരാർ ഒപ്പിട്ടു

uae
  •  2 days ago
No Image

ഇത് എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട, തങ്ങൾ ശക്തമായി തിരിച്ചുവരും; പിണറായി വിജയൻ

Kerala
  •  2 days ago
No Image

ഖത്തറിലെ കണക്കുതീർക്കാൻ ഡാലിച്ചിന്റെ പടയൊരുക്കം; കപ്പലിൽ മോഡ്രിച്ചും പെരിസിച്ചും; ക്രൊയേഷ്യൻ സ്ക്വാഡ് റെഡി!

Cricket
  •  2 days ago
No Image

ചെന്നിത്തലയ്ക്ക് 'പമ്പ', കെ മുരളീധരന് 'സാനഡു', സണ്ണി ജോസഫിന് 'അശോക'; മന്ത്രിമന്ദിരങ്ങള്‍ അനുവദിച്ചു

Kerala
  •  2 days ago