ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയിൽ നിർണ്ണായക നിലപാട് മാറ്റവുമായി കേരള സർക്കാർ. യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രിം കോടതി നോഡൽ ഓഫീസർക്ക് കത്ത് നൽകി. ഇതോടെ, നേരത്തെ വിധിയെ അനുകൂലിച്ചിരുന്ന സർക്കാർ, പുനഃപരിശോധനാ ഹരജികളെ പിന്തുണയ്ക്കുന്ന വിഭാഗത്തിലേക്ക് മാറിയിരിക്കുകയാണ്.
മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ പരിമിതമായിരിക്കണമെന്ന വാദമാണ് സർക്കാർ ഇപ്പോൾ ഉയർത്തുന്നത്. ആചാരങ്ങളിൽ മാറ്റം വരുത്തേണ്ടത് ആ രംഗത്തെ പണ്ഡിതരാണെന്നും ഇക്കാര്യത്തിൽ വിശദമായ പഠനം ആവശ്യമാണെന്നും സർക്കാർ വ്യക്തമാക്കുന്നു.
2018-ലെ വിധി നടപ്പിലാക്കണമെന്ന നിലപാടിൽ നിന്ന് മാറി, വിശാലമായ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തിനായി കാത്തിരിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം.
ഒൻപതംഗ ബെഞ്ച് നാളെ പരിഗണിക്കും
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് നാളെ മുതൽ ഹരജികളിൽ വാദം കേൾക്കുന്നത്. ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ബെഞ്ചിലെ ഏക വനിതാ അംഗം. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എ. അമാനുല്ല, അരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
നേരത്തെ, പുനഃപരിശോധനയെ എതിർക്കുന്നവരുടെ വിഭാഗത്തിലായിരുന്നു കേരളത്തെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്റ്റാൻഡിങ് കോൺസൽ നോഡൽ ഓഫീസർക്ക് കത്ത് കൈമാറുകയായിരുന്നു. ഇത് കേസിന്റെ ഭാവിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
The Kerala government has made a significant policy shift regarding the Sabarimala women’s entry issue. In a letter to the Supreme Court’s nodal officer, the state requested to be moved from the group opposing the review to the group supporting it.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."