HOME
DETAILS

ചെന്നൈയുടെ ഏറ്റവും വലിയ പ്രശ്നം അവനാണ്: ഇർഫാൻ പത്താൻ 

  
April 07, 2026 | 12:17 PM

irfan pathan talks about noor ahammed poor form for chennai super kings

2026 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ് സിഎസ്കെ. ഇപ്പോൾ ചെന്നൈയുടെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന്റെ മോശം പ്രകടനമാണ് ചെന്നൈ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നാണ് ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം

''സിഎസ്കെയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം നൂർ ആണ്. ഈ സീസണിൽ അദ്ദേഹം ഏകദേശം 10 ഓവറുകൾ എറിഞ്ഞു. 100ൽ കൂടുതൽ റൺസ് വഴങ്ങുകയും ചെയ്തു. ഒരു വിക്കറ്റ് പോലും നേടാൻ നൂറിന് കഴിഞ്ഞില്ല. ബൗൾ ചെയ്യുമ്പോൾ റൺ അപ്പിന്റെ ആംഗിൾ ശരിയാക്കിയാൽ അലൈൻമെന്റ് മെച്ചപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു'' ഇർഫാൻ പത്താൻ പറഞ്ഞു. 

ചെന്നൈക്കായി മൂന്ന് മത്സരങ്ങളിൽ പന്തെറിഞ്ഞ അഫ്ഗാൻ സ്പിന്നർക്ക് ഒരു വിക്കറ്റ് പോലും നേടാൻ സാധിച്ചിട്ടില്ല. 11.10 എന്ന മോശം എക്കണോമിയിലാണ് നൂർ പന്തെറിഞ്ഞത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ നാല് ഓവറിൽ 49 റൺസാണ് താരം വിട്ടുനൽകിയത്. കഴിഞ്ഞ സീസണിൽ ചെന്നൈക്ക് വേണ്ടി മിന്നും പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. 2025 ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരം കൂടിയാണ് നൂർ. 14 മത്സരങ്ങളിൽ നിന്നും 24 വിക്കറ്റുകളാണ്‌ താരം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. എന്നാൽ ഈ സീസണിലെ നൂറിന്റെ നിറം മങ്ങിയ പ്രകടനം ചെന്നൈയുടെ വിജയപ്രതീക്ഷകൾക്കും തിരിച്ചടി നൽകിയിരിക്കുകയാണ്. 

അതേസമയം പരുക്കേറ്റ ഡെവാൾഡ്‌ ബ്രെവിസ് ഡൽഹി ക്യാപ്പിറ്റൽസിനെതിരെയുള്ള മത്സരത്തിൽ സിഎസ്കെക്ക് വേണ്ടി കളത്തിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 11നാണ് ഈ മത്സരം നടക്കുന്നത്. പേശിവലിവിനെത്തുടർന്ന് ബ്രെവിസിന് വിശ്രമം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ 2.20 കോടി രൂപക്ക് സിഎസ്കെയിലെത്തിയ താരം 180 സ്ട്രൈക്ക് റേറ്റിൽ 225 റൺസ് അടിച്ചുകൂട്ടിയിരുന്നു. 

ബ്രെവിസിനെ കൂടാതെ മുൻ നായകൻ എം.എസ്. ധോണിയുടെ പരുക്കിന്റെ പിടിയിലാണ്. കണങ്കാലിനേറ്റ പരുക്കിനാൽ സീസണിലെ ആദ്യ രണ്ടാഴ്ച ധോണിക്ക് കളിക്കാനാവില്ല. കൂടാതെ, പരുക്കേറ്റ് പുറത്തായ എല്ലിസിന് പകരം ടീമിലെത്തിയ സ്പെൻസർ ജോൺസൺ ഏപ്രിൽ അവസാനത്തോടെ മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂവെന്നതും സ്എസ്കെക്ക് തിരിച്ചടിയാണ്. 

Chennai Super Kings have been showing a disappointing performance in the 2026 IPL. CSK is at the last position with no points after losing their first three matches. Now, former Indian player Irfan Pathan has spoken about Chennai's poor performance. Irfan Pathan has said that the biggest problem facing Chennai is the poor performance of Afghan spinner Noor Ahmed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദ്രപ്രസ്ഥത്തിൽ 'സഞ്ജു' തരംഗം; ഡൽഹിയെ തകർത്ത് ചെന്നൈ; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ജീവൻ വെച്ച് സൂപ്പർ കിങ്‌സ്

Cricket
  •  6 days ago
No Image

'ആരാധനയല്ല വേണ്ടത്, രാഷ്ട്രീയ ബോധമാണ്'; വിജയ്‌യുടെ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്; കാമരാജിനെ ഓർമ്മിപ്പിച്ച് എക്സ് പോസ്റ്റ്

National
  •  6 days ago
No Image

ഗൂഗിൾ എ.ഐ 'യുദ്ധക്കരുവാകുന്നു'; വംശഹത്യയിൽ പങ്കാളികളാകില്ലെന്ന് ജീവനക്കാർ; ഡീപ്‌മൈൻഡിൽ ചരിത്രപരമായ യൂണിയൻ നീക്കം

International
  •  6 days ago
No Image

മലയാളി യുവാവിന്റെ ക്രൂരത; ബെംഗളൂരുവിൽ മർദനമേറ്റ യുവതി മരിച്ചു; ലൈംഗികാതിക്രമം നടന്നുവെന്ന് എഫ്.ഐ.ആർ, പ്രതി ഒളിവിൽ

crime
  •  6 days ago
No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  6 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  6 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  6 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  6 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  6 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  6 days ago