കൊടശ്ശേരി കാരായയില്‍ ജുമാമസ്ജിദില്‍ കവര്‍ച്ച
പാണ്ടിക്കാട്: കൊടശ്ശേരി കാരായയിലെ ജുമാമസ്ജിദില്‍ കവര്‍ച്ച. പള്ളിയിലെ ഓഫിസില്‍ സ്വലാത്ത് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയാണ് മോഷ്ടിക്കപ്പെട്ടത്. പെരുന്നാള്‍ ദിവസം അര്‍ധരാത്രിയായിരുന്നു സംഭവം.
പെരുന്നാളായതിനാല്‍ പള്ളിയിലെ ഖത്തീബും മുഅദ്ദിനും വിദ്യാര്‍ഥികളും നാട്ടില്‍ പോയിരുന്നു. സുബ്ഹി നിസ്കരിക്കാന്‍ പള്ളിയിലെത്തിയവരാണ് വാതില്‍ കുത്തിത്തുറന്നത് ശ്രദ്ധിച്ചത്. പാണ്ടിക്കാട് പൊലിസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്വലാത്ത് പെട്ടിയും വാതിലുകള്‍ കുത്തിപ്പൊളിക്കാനുപയോഗിച്ച കമ്പിപ്പാരയും ഇരുമ്പ് ദണ്ഡും സമീപത്തെ ഖബര്‍സ്ഥാനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓഫിസ് റൂമിലെ മേശയും അലമാരയും കുത്തിപ്പൊളിക്കാന്‍ നടത്തിയ ശ്രമം വിഫലമായിട്ടുണ്ട്. മേശയിലെ പണം നഷ്ടപ്പെട്ടിട്ടില്ല. മലപ്പുറത്തുനിന്നു ഡോഗ് സ്ക്വാഡും ഫിംഗര്‍പ്രിന്റ് വിഭാഗവും എത്തി കൂടുതല്‍ അന്വേഷണം നടത്തി. ഓഫിസ് റൂമിലെ വാതിലില്‍നിന്നു നാലു വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാണ്ടിക്കാട് എസ്.ഐ മധു മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സജി, രാധാകൃഷ്ണന്, സുനില്‍, പ്രദീഷ് എന്നിവര്‍ കേസന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."