വി അബ്ദുറഹ്മാന്റെ പാകിസ്താന്‍ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷനും, പൊലിസിലും പരാതി നല്‍കി യുഡിഎഫ്
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മന്ത്രി വി അബ്ദുറഹ് മാന്‍ നടത്തിയ പാകിസ്താന്‍ പരാമര്‍ശത്തില്‍ പരാതി നല്‍കി യുഡിഎഫ്. അബ്ദുറഹ്മാനെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും, പൊലിസിലും യുഡിഎഫ് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിനിടെ മുന്‍പ് രണ്ടുതവണ പാകിസ്താനില്‍ പോയി താന്‍ മത്സരിച്ചെന്നായിരുന്നു മന്ത്രി പറഞ്ഞത്.
രണ്ട് മാച്ച് നമ്മള്‍ കളിച്ചു, താനൂരില്‍.. പാകിസ്താനില്‍ വെച്ച് കളിച്ചു. രണ്ടിലും അവരെ തോല്‍പ്പിച്ചു. ഇത് മൂന്നാമത്തെ മാച്ച്. അത് നമ്മുടെ ഹോം ഗ്രൗണ്ടില്‍ തിരൂരില്‍ വെച്ച് കളിക്കുന്നു,' എന്നായിരുന്നു അബ്ദുറഹ്മാന്‍ പറഞ്ഞത്. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
അബ്ദു റഹ്മാന്‍ താനൂരിനെയും, ജനങ്ങളെയും അവഹേളിച്ചെന്നും ബിജെപി നേതാക്കളുടേതിന് സമാനമായ പ്രസ്താവനയാണ് നടത്തിയതെന്നും യുഡിഎഫ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന്‍ പറഞ്ഞു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് താനൂര്‍ മണ്ഡലം കമ്മിറ്റിയും, യൂത്ത് ലീഗ് തിരൂര്‍ മണ്ഡലം കമ്മിറ്റിയും തെരഞ്ഞെടുപ്പ് കമ്മീഷനും, പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം പ്രസ്താവനയില്‍ വിശദീകരണവുമായി അബ്ദുറഹ്മാന്‍ രംഗത്തെത്തി. പാകിസ്താന്‍ പരാമര്‍ശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചെന്നായിരുന്നു ന്യായീകരണം.
udf lodged a complaint against minister v abdurahiman over pakistan-related remarks during campaign.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."