HOME
DETAILS

എസ്.ഐ.ആറില്‍ കടുംവെട്ട്; ബംഗാളില്‍ 27 ലക്ഷം പേര്‍ക്ക് വോട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ മമത

  
Web Desk
April 07, 2026 | 3:40 PM

27 lakh names were removed from west bengals final voter list after sir

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.ഐ.ആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് 27 ലക്ഷം പേര്‍ പുറത്ത്. തിങ്കളാഴ്ച്ച രാത്രിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക പുറത്തുവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലടക്കം കൂട്ടത്തോടെ വോട്ട് വെട്ടിയെന്നാണ് ആരോപണമുയരുന്നത്. വോട്ടര്‍മാര്‍ കൂട്ടത്തോടെ പുറത്തായതില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

വോട്ട് വെട്ടലില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ അനുമതി തേടിയപ്പോള്‍ മറുപടി ലഭിച്ചില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. വൈകുന്നേരം മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചതോടെ നാളെ രാവിലെ കാണാമെന്ന് കമ്മീഷന്‍ മറുപടി നല്‍കിയെന്നും തൃണമൂല്‍ നേതൃത്വം അറിയിച്ചു.

ചരിത്രത്തിലാദ്യമായാണ് ജില്ല തിരിച്ച് വോട്ടര്‍മാരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്നത്. തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളായ മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ്, മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, പൂര്‍വ വര്‍ധമാന്‍ എന്നിവിടങ്ങളിലാണ് ലക്ഷങ്ങള്‍ പുറത്തായത്. മുര്‍ഷിദാബാദില്‍ നിന്ന് 4.55 ലക്ഷം, നോര്‍ത്ത് 24 പര്‍ഗാനാസ് 3.25 ലക്ഷം, മാള്‍ഡ 2.39 ലക്ഷം, സൗത്ത് 24 പര്‍ഗാനാസ് 2.22 ലക്ഷം, വര്‍ധമാന്‍ 2.09 ലക്ഷം എന്നിങ്ങനെയാണ് പുറത്തായ വോട്ടര്‍മാരുടെ കണക്കുകള്‍. 

നേരത്തെ എസ്.ഐ.ആര്‍ നടപടികള്‍ക്കിടെ 60 ലക്ഷം വോട്ടര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും, സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് പിന്നീട് 32 ലക്ഷം വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി അന്തിമ പട്ടിക പുറത്തിറക്കിയത്. 32,68,119 വോട്ടര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ 27,16,393 പേര്‍ പുറത്താവുകയും ചെയ്തു. സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ജുഡീഷ്യല്‍ ട്രിബ്യൂണലിന് മുന്നില്‍ ഇനിയും അപ്പീല്‍ നല്‍കാം.

27 lakh names were removed from west bengal’s final voter list after sir; the election commission released it monday night.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടീം വി.ഡി.എസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സഭയിൽ 14 പുതുമുഖങ്ങൾ

Kerala
  •  3 days ago
No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  4 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  4 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  4 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  4 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  4 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  4 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  4 days ago