HOME
DETAILS

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

  
April 07, 2026 | 5:45 PM

High alert in Iran do not go out for 48 hours Indian Embassy issues strict advisory to citizens

തെഹ്‌റാൻ: ഇറാൻ-അമേരിക്ക സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വരും മണിക്കൂറുകളിൽ ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ പൗരന്മാർ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും കുറഞ്ഞത് 48 മണിക്കൂർ സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്നും എംബസി അറിയിച്ചു.

പ്രധാന നിർദ്ദേശങ്ങൾ

അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കണം. സൈനിക കേന്ദ്രങ്ങൾ, വൈദ്യുത നിലയങ്ങൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്ക് യാതൊരു കാരണവശാലും പോകരുത്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബഹുനില കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളിൽ താമസിക്കുന്നത് ഒഴിവാക്കണം. താഴത്തെ നിലകളിലേക്ക് താമസം മാറ്റാനാണ് നിർദ്ദേശം.

ഇറാനിലെ ഇന്ത്യൻ എംബസിയുമായി പൗരന്മാർ നിരന്തരം സമ്പർക്കം പുലർത്തണം. എംബസി നേരിട്ട് ഒരുക്കിയ ഹോട്ടലുകളിൽ താമസിക്കുന്നവർ അവിടെത്തന്നെ തുടരാൻ ശ്രദ്ധിക്കണം.

ട്രംപിന്റെ അന്ത്യശാസനം; ആശങ്കയിൽ മേഖല

താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതോടെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപ് നൽകിയ അന്ത്യശാസനത്തിന്റെ സമയപരിധി ഇന്ന് രാത്രിയോടെ അവസാനിക്കുകയാണ്.

അതേസമയം, ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ സമയപരിധി നീട്ടാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിട്ടുണ്ടെങ്കിലും, ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാനിലെ ആയിരക്കണക്കിന് വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി അടിയന്തര ഇടപെടൽ നടത്തുന്നത്.

 

The Indian Embassy in Tehran has issued an urgent advisory for Indian nationals in Iran to remain indoors and stay put for the next 48 hours.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ഒബിസി സംവരണം റദ്ദാക്കി ബിജെപി സര്‍ക്കാര്‍ 

National
  •  2 days ago
No Image

ഇഹ്‌റാം ധരിച്ച് വിശുദ്ധ യാത്രയ്ക്ക്; ബഹ്‌റൈനില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്ര പുറപ്പെട്ടു

bahrain
  •  2 days ago
No Image

ഈദിനോട് അനുബന്ധിച്ച് ബലിമൃഗങ്ങളുടെ വ്യാജ ഓൺലൈൻ പരസ്യങ്ങൾ; താമസക്കാർക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തം; ബഹ്‌റൈനി ജീവനക്കാരുടെ എണ്ണം ഉയര്‍ന്നു

bahrain
  •  2 days ago
No Image

കുടകിൽ കുളിപ്പിക്കുന്നതിനിടെ ആനകൾ തമ്മിൽ ഏറ്റുമുട്ടി; മറിഞ്ഞുവീണ ആനയുടെ അടിയിൽപ്പെട്ട് യുവതി മരിച്ചു

National
  •  2 days ago
No Image

വി.ഡി സർക്കാരിന് ആശംസയർപ്പിച്ച് പിണറായി വിജയൻ; ക്രിയാത്മകമായി പിന്തുണക്കുമെന്ന് കുറിപ്പ്

Kerala
  •  2 days ago
No Image

നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; ബഹ്‌റൈനില്‍ നിന്ന് 83 പ്രവാസികളെ നാടുകടത്തി

bahrain
  •  2 days ago
No Image

ബലിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഒമാന്‍; മെയ് 26 മുതല്‍ അഞ്ചുദിവസം അവധി

oman
  •  2 days ago
No Image

അമ്മ കാന്റീനുകൾ നവീകരിക്കാൻ നിർദേശം; ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വിജയ്

National
  •  2 days ago
No Image

'മകനെപ്പോലെയല്ല, അവൻ മകൻ തന്നെയാണ്'; സത്യപ്രതിജ്ഞാ ചടങ്ങിനിടെ വികാരഭരിതയായി അമ്മാളു അമ്മ; വാരിപ്പുണർന്ന് മുഖ്യമന്ത്രിയും രാ​ഹുൽ ​ഗാന്ധിയും

Kerala
  •  2 days ago

No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് എത്താതിരുന്നത് മോദിയെ ഭയന്ന്; അവസാന നിമിഷം യാത്ര റദ്ദാക്കി; ഗുരുതര ആരോപണവുമായി ഡിഎംകെ 

Kerala
  •  2 days ago
No Image

ആണവ നിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; യുഎഇയുടെ കൈ ആർക്കും വളച്ചൊടിക്കാനാകില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  2 days ago
No Image

കേരളത്തിന്റെ പുതിയ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായി ടി. ആസഫ് അലി; അഡ്വക്കേറ്റ് ജനറൽ സ്ഥാനത്തേക്ക് ജാജു ബാബു; നിയമനങ്ങൾക്ക് മന്ത്രിസഭാ അം​ഗീകാരം 

Kerala
  •  2 days ago
No Image

ഇനി പരസ്യങ്ങളിൽ കന്ദൂറ ധരിക്കാൻ അനുമതി യുഎഇ പൗരന്മാർക്ക് മാത്രം; പുതിയ നയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി അധികൃതർ

uae
  •  2 days ago