HOME
DETAILS

സാമൂഹ്യക്ഷേമ പെന്‍ഷന്‍; 90 ശതമാനം പൂര്‍ത്തിയാക്കിയത് 20 ബാങ്കുകള്‍

  
backup
September 13 2016 | 19:09 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-90


പെരിന്തല്‍മണ്ണ: ജില്ലയില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നിശ്ചിത തിയതിക്കകം 90 ശതമാനം പൂര്‍ത്തിയാക്കിയത് 20 സഹകരണ ബാങ്കുകള്‍. ഓണത്തിനു മുന്‍പ് ഈ മാസം ഒന്‍പതിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു സഹകരണ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നത്. നിശ്ചിത തിയതിക്കകം നാലു സഹകരണ ബാങ്കുകള്‍ നൂറു ശതമാനം വിതരണം പൂര്‍ത്തിയാക്കി.
പെരിന്തല്‍മണ്ണ താലൂക്കിലെ കടന്നമണ്ണ സര്‍വിസ് സഹകരണ ബാങ്ക്, കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്ക്. തിരുവാലി സര്‍വിസ് സഹകരണ ബാങ്ക്, പോരൂര്‍ സര്‍വിസ് സഹകരണ ബാങ്ക് എന്നിവയാണ് നിശ്ചിത തിയതിക്കകം നൂറു ശതമാനം പൂര്‍ത്തിയാക്കിയത്. വണ്ടണ്ടൂര്‍, ചാലിയാര്‍, കരുളായി, മൂത്തേടം, പെരുമണ്ണ ക്ലാരി സഹകരണ ബാങ്കുകള്‍ 95 ശതമാനം പൂര്‍ത്തിയാക്കി.
ജില്ലാ സഹകരണ ബാങ്കിന്റെ ചങ്ങരംകുളം, താനൂര്‍ ബ്രാഞ്ചുകള്‍ ഉള്‍പ്പെടെ 123 സഹകരണ ബാങ്കുകള്‍ വഴിയാണ് പെന്‍ഷന്‍ വിതരണം നടക്കുന്നത്. അന്‍പതോളം സഹകരണ ബാങ്കുകളില്‍ മന്ദഗതിയിലായിരുന്നു വിതരണം. പെന്‍ഷന്‍ വിതരണത്തിനായി നല്‍കിയ പട്ടികയില്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ പേര് ഉള്‍ക്കൊള്ളിക്കാതിരുന്നതും പെന്‍ഷന്‍ തുകയുമായി വീട്ടിലെത്തുമ്പോള്‍ സ്ഥലത്തില്ലാത്തതും ഇതിനു കാരണമായിട്ടുണ്ട്.
മലപ്പുറം ജില്ലാ ബാങ്കിന്റെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങളെല്ലാം നടത്തിയാണ് വിതരണം ഏകോപിപ്പിക്കുന്നത്. കാര്‍ഷിക തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വാര്‍ധക്യ കാലപെന്‍ഷന്‍, വിധവാ പെന്‍ഷന്‍, അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നീ അഞ്ചിനങ്ങളാണ് പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നത്. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനു പ്രാഥമിക സഹകരണ ബാങ്കുകളില്‍ കളക്ഷന്‍ ഏജന്റുമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പെന്‍ഷന്‍ വിതരണം കുറ്റമറ്റ രീതിയിലാക്കുന്നതിന് തികഞ്ഞ ജാഗ്രതയോടെയാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. വിതരണം പൂര്‍ത്തിയായിട്ടില്ലാത്ത പ്രദേശങ്ങളില്‍ കഴിഞ്ഞ ഒഴിവ് ദിവസങ്ങളില്‍ വിതരണം നടന്നിരുന്നു. അടുത്ത ദിവസങ്ങളിലും വിതരണം നടക്കും. ഇതുവരെയുള്ള കണക്കനുസരിച്ചു ജില്ലയില്‍ പെന്‍ഷന്‍ വിതരണം 90 ശതമാനവും പൂര്‍ത്തിയായതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ടി ദേവസ്യ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർചിത്രം മാറ്റി പി.വി അൻവർ; ഇനി ജനത്തിനൊപ്പം, അതൃപ്തി പുകയുന്നു

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  3 months ago
No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago