HOME
DETAILS

ദുബൈയിൽ ബിസിനസ് ലൈസൻസ് പുതുക്കുന്നവർക്ക് വൻ ഇളവുകൾ; ചെലവ് പകുതിയായി കുറഞ്ഞേക്കും

  
Web Desk
April 08, 2026 | 4:26 AM

dubai offers major discount on business license renewal costs may drop by half

ദുബൈ: ദുബൈയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസമായി ട്രേഡ് ലൈസൻസ് പുതുക്കൽ നിരക്കുകളിൽ വൻ ഇളവ്. വിവിധ ഫീസുകളിലായി വരുത്തിയ മാറ്റങ്ങൾ മൂലം ലൈസൻസ് പുതുക്കൽ ചെലവിൽ 50 ശതമാനം വരെ ലാഭമുണ്ടാക്കാൻ ചില കമ്പനികൾക്ക് സാധിക്കുന്നുണ്ടെന്ന് 'ഖലീജ് ടൈംസ്' റിപ്പോർട്ട് ചെയ്തു.

ചില ബിസിനസുകൾക്ക് പുതുക്കൽ ഫീസിൽ 40 മുതൽ 50 ശതമാനം വരെ ഇളവ് നൽകി. ഉദാഹരണത്തിന്, മുമ്പ് 37,583 ദിർഹം നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 21,683 ദിർഹം മാത്രം നൽകിയാൽ മതിയാകും. ലേബർ ഫീസ്, വിദേശ നാമത്തിലുള്ള ഫീസ് (Foreign name fees), മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഫീസുകൾ എന്നിവ പല കേസുകളിലും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഫീസുകൾ കുറഞ്ഞതോടെ ലൈസൻസ് കാലാവധി തീരാൻ മാസങ്ങൾ ബാക്കിയുള്ളവർ പോലും ഇപ്പോൾത്തന്നെ പുതുക്കാൻ മുന്നോട്ടുവരുന്നുണ്ട്.

സാമ്പത്തിക പാക്കേജിന്റെ സ്വാധീനം

ബിസിനസ് രംഗത്തെ പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനായി ദുബൈ സർക്കാർ പ്രഖ്യാപിച്ച 100 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായ പാക്കേജിന്റെ ഭാഗമായാണ് ഈ ആനുകൂല്യങ്ങൾ. മൂന്ന് മാസത്തേക്ക് ചില സർക്കാർ ഫീസുകൾ മാറ്റിവയ്ക്കാനുള്ള തീരുമാനവും ഇതിലുണ്ട്.

ആനുകൂല്യം ആർക്കെല്ലാം?

കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കാണ് ഈ ഇളവുകൾ വഴി വലിയ സാമ്പത്തിക ലാഭമുണ്ടാകുന്നത്. കാരണം, മിക്ക സർക്കാർ ഫീസുകളും ജീവനക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. എന്നാൽ ഈ ഇളവുകൾ എല്ലാ ബിസിനസുകൾക്കും ഒരേപോലെയല്ല. സ്ഥാപനത്തിന്റെ സ്വഭാവം, ലൈസൻസ് രീതി, പ്രവർത്തന മേഖല എന്നിവയ്ക്ക് അനുസരിച്ച് ഇളവുകളിൽ മാറ്റമുണ്ടാകും.

ദുബൈ സൗത്ത് പോലുള്ള മേഖലകളിലും എസ്എംഇകൾക്കായി (SMEs) വാടക ഇളവുകളും പണമടയ്ക്കാനുള്ള കാലാവധി നീട്ടിനൽകുന്നതുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പരമാവധി ലാഭം നേടുന്നതിനായി ബിസിനസ് ഉടമകൾ നേരത്തെ തന്നെ ലൈസൻസ് പുതുക്കുന്ന തിരക്കിലാണെന്ന് ഈ രംഗത്തെ കൺസൾട്ടന്റുകൾ വ്യക്തമാക്കുന്നു.

dubai announces significant relief for businesses with major discounts on license renewal fees. the new initiative could reduce costs by up to 50 percent, boosting business growth and attracting more investors.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  11 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  11 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  11 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  11 days ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  11 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  11 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  11 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  11 days ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  11 days ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  11 days ago