വ്യാജവാർത്താ പ്രചാരണവും വീഡിയോ ചിത്രീകരണവും; അബുദബിയിൽ 375 പേർ അറസ്റ്റിൽ
അബുദബി: മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയ വഴി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച 375 പേരെ അറസ്റ്റ് ചെയ്ത് അബുദബി പൊലിസ്. ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിച്ച് തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനാണ് നടപടി.
മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലിസ് നേരത്തെ തന്നെ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ നിർദ്ദേശങ്ങൾ അവഗണിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലിസ് വ്യക്തമാക്കി. സൈബർ പട്രോളിംഗിലൂടെയാണ് നിയമലംഘകരെ കണ്ടെത്തിയത്.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് യുഎഇ നിയമപ്രകാരം കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. പൊതുജന സുരക്ഷയും രാജ്യത്തിന്റെ സമാധാനവും കണക്കിലെടുത്ത് സോഷ്യൽ മീഡിയ ഉപയോഗത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദബി പൊലിസ് നിർദ്ദേശിച്ചു.
authorities in abu dhabi arrested 375 individuals for spreading fake news and engaging in unauthorized video filming. officials stressed strict enforcement of cybercrime and privacy laws, urging residents to follow regulations and avoid sharing misleading or unlawful content on social media platforms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."