HOME
DETAILS

'നെതന്യാഹു വന്‍തോല്‍വി, ഒരു ലക്ഷ്യവും നേടിയില്ല; വെടിനിര്‍ത്തല്‍ ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയം' രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

  
Web Desk
April 08, 2026 | 9:35 AM

yair lapid calls iran us israel ceasefire biggest political failure in israel history

തെല്‍അവീവ്: ഇറാന്‍ -യു.എസ് -ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയമെന്ന് ഇസ്‌റാഈല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ്. യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പരാജയപ്പെട്ടതായി ലാപിഡ് കൂട്ടിച്ചേര്‍ത്തു. 

'നമ്മുടെ മുഴുവന്‍ ചരിത്രത്തിലും ഇതുപോലൊരു രാഷ്ട്രീയ ദുരന്തം ഉണ്ടായിട്ടില്ല. നമ്മുടെ ദേശീയ സുരക്ഷയുടെ കാതലിനെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇസ്‌റാഈല്‍ ചര്‍ച്ചയുടെ അടുത്തുപോലും ഉണ്ടായിരുന്നില്ല,' ലാപിഡ് എക്സില്‍ എഴുതി.

'സൈന്യം അതിനോട് ആവശ്യപ്പെട്ടതെല്ലാം നടപ്പിലാക്കി, പൊതുജനങ്ങള്‍ ശ്രദ്ധേയമായ പ്രതിരോധശേഷി കാണിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടു, തന്ത്രപരമായി പരാജയപ്പെട്ടു, താന്‍ തന്നെ നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നെതന്യാഹു നേടിയില്ല.'ലാപിഡ് തുറന്നടിച്ചു. 

ഇറാന്റെ ആണവ പദ്ധതി ഇല്ലാതാക്കുകയോ കുറഞ്ഞത് ഗുരുതരമായി നശിപ്പിക്കുകയോ ചെയ്യുക എന്നതായിരുന്നു യുദ്ധത്തിന്റെ കേന്ദ്ര ലക്ഷ്യമായി നെതന്യാഹു നിശ്ചയിച്ചിരുന്നത്, അത് ഇസ്‌റാഈലിന്റെ 'അസ്തിത്വത്തിന് ഭീഷണി'യാണെന്നാണ് നെതന്യാഹു പറഞ്ഞിരുന്നത്. 

'അഹങ്കാരം, അശ്രദ്ധ, തന്ത്രപരമായ ആസൂത്രണത്തിന്റെ അഭാവം എന്നിവ കാരണം നെതന്യാഹു ഉണ്ടാക്കിയ രാഷ്ട്രീയവും തന്ത്രപരവുമായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് വര്‍ഷങ്ങളെടുക്കും,' ലാപിഡ് പറഞ്ഞു.

ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ലബനാന് ബാധകമല്ലെന്നും നെതന്യാഹു വ്യക്തമാക്കി. എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് നെതന്യാഹു നിലപാട് അറിയിച്ചത്.

യുദ്ധത്തില്‍ തങ്ങള്‍ക്ക് നേരിട്ട നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നതുള്‍പെടെ 10 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് കൊണ്ടാണ് ഇറാന്‍ വെടിനിര്‍ത്തലിന് തയ്യാറായത്. തങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിയാല്‍ രണ്ടാഴ്ച തിരിച്ചടി നിര്‍ത്തുമെന്നും മറിച്ച് സംഭവിച്ചാല്‍ സ്ഥിതി മാറുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്. 

israeli opposition leader yair lapid criticizes the iran us israel ceasefire calling it the biggest political failure and accuses benjamin netanyahu of failing war objectives



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  12 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  12 days ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  12 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  12 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  12 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  12 days ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  12 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  12 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  12 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  12 days ago