എസ്.ഐ പി.പി വിജയകൃഷ്ണന്റെ ഓര്മ പുതുക്കി സഹപ്രവര്‍ത്തകര്‍
കാളികാവ്: കൃത്യനിര്‍വഹണത്തിനിടെ വെടിയേറ്റ് മരിച്ച കാളികാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആയിരുന്ന പി.പി വിജയകൃഷ്ണന്റെ ഓര്മ പുതുക്കി സഹപ്രവര്‍ത്തകര്‍. കാളികാവ് സ്റ്റേഷന് മുറ്റത്ത് പ്രത്യേക ചടങ്ങ് ഒരുക്കിയാണ് അനുസ്മരണ പരിപാടി നടത്തിയത്.
2010 സെപ്റ്റംബര്‍ 12ന് ആണ് എസ്.ഐ വിജയകൃഷ്ണന് ചോക്കാട് പെടയന്താളില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. കുടുംബ കോടതിയില്‍ നിന്നുള്ള വാറണ്ട് നടപ്പാക്കാനെത്തിയ പൊലിസ് സംഘത്തിനു നേരെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു.
കഴുത്തിനു വെടിയേറ്റ എസ്.ഐ വിജയ കൃഷ്ണന് സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ച കൊളത്തൂര്‍ സ്റ്റേഷനിലെ എസ്.ഐ വിഷ്ണുവായിരുന്നു അനുസ്മരണ പരിപാടിയിലെ മുഖ്യാതിഥി. പൊലിസ് സ്റ്റേഷന് മുറ്റത്ത് ഒരുക്കിയ എസ്.ഐ പി.പി വിജയ കൃഷ്ണന്റെ ഛായാ ചിത്രത്തിന് പൊലിസ് സംഘം സല്യൂട്ട് സമര്‍പ്പിച്ചു.
കാളികാവ് എസ്.ഐ കെ.പി സുരേഷ് ബാബു ചടങ്ങ് നിയന്ത്രിച്ചു. വിഷ്ണുവും കാളികാവ് എസ്.ഐ സുരേഷ് ബാബുവും പൊലിസുകാരും പുഷ്പാര്‍ച്ചനടത്തി.
കാളികാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ശിവദാസന്‍, രവികുമാര്‍, എ.എസ്.ഐ മോഹനന്, സിവില്‍ പൊലിസ് ഓഫീസര്‍ വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."