HOME
DETAILS

ബുംറയെ വിറപ്പിച്ച് വൈഭവ്; 15കാരന്റെ മുന്നിലുള്ളത് ഇനി കോഹ്‌ലി മാത്രം

  
April 08, 2026 | 11:56 AM

vaibhav suryavanshi set a huge record against jasprit bumrah in ipl

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെ 27 റൺസിന്‌ വീഴ്ത്തി രാജസ്ഥാൻ റോയൽസ് ഹാട്രിക് വിജയം സ്വന്തമാക്കിയിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിന്റെ തട്ടകമായ ഗുഹാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 150 റൺസ് പിന്തുടർന്ന മുംബൈ ഇന്നിംഗ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസിൽ അവസാനിക്കുകയായിരുന്നു. 

മത്സരത്തിൽ വൈഭവ് 14 പന്തിൽ 39 റൺസാണ് അടിച്ചെടുത്തത്. ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും അടങ്ങുന്ന ലോകോത്തര ബൗളിംഗ് നിരയെ അനായാസമാണ് വൈഭവ് നേരിട്ടത്. ഒരു ഫോറും അഞ്ചു കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം. ഐപിഎല്ലിൽ പവർപ്ലേയിൽ ജസ്പ്രീത് ബുംറക്കെതിരെ ഏറ്റവുമധികം സിക്സുകൾ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് വൈഭവ്. വിരാട് കോഹ്‌ലി മാത്രമാണ് വൈഭവിന്റെ മുന്നിലുള്ളത്. മൂന്ന് സിക്സുകളാണ് ബുംറക്കെതിരെ ഐപിഎല്ലിൽ വിരാട് പവർപ്ലേയിൽ നേടിയിട്ടുള്ളത്. കോഹ്‌ലി 40 പന്തിൽ നിന്നുമാണ് മൂന്ന് സിക്സുകൾ നേടിയത്. എന്നാൽ വെറും അഞ്ചു പന്തുകളിൽ നിന്നുമാണ് വൈഭവ് രണ്ട് സിക്സുകൾ നേടിയത്. 

അതേസമയം മത്സരത്തിൽ വൈഭവിനൊപ്പം യശ്വസി ജയ്‌സ്വാളിന്റെ ബാറ്റിൽ നിന്നും വെടിക്കെട്ട് പിറന്നു. 32 പന്തിൽ പുറത്താവാതെ 77 റൺസാണ് താരം നേടിയത്. 10 ഫോറുകളും നാല് സിക്സുകളുമാണ് താരം നേടിയത്. ക്യാപ്റ്റൻ റിയാൻ പരാഗ് 20 റൺസും നേടി. 

രാജസ്ഥാന്റെ ബൗളിങ്ങിൽ നന്ദ്രേ ബർഗർ, സന്ദീപ് ശർമ്മ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും നേടിയപ്പോൾ മുംബൈ ബാറ്റിംഗ് 123 റൺസിൽ അവസാനിക്കുകയായിരുന്നു. മുംബൈക്കായി ഷെർഫാനെ റൂഥർഫോർഡ്. നമൻ ധീർ എന്നിവർ 25 റൺസ് നേടി പൊരുതി നിന്നു. 

In the IPL match against Mumbai Indians, Vaibhav scored 39 runs in 14 balls. Vaibhav is also the second player to hit the most sixes against Jasprit Bumrah in the Powerplay. Only Virat Kohli is ahead of Vaibhav. Virat has hit three sixes against Bumrah in the IPL Powerplay. Kohli hit three sixes in 40 balls. But Vaibhav hit two sixes in just five balls.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്

Kerala
  •  4 days ago
No Image

വിജയ് പ്രധാനമന്ത്രി ആകാന്‍ സാധ്യത; മോദിയുടെ ജാതകത്തിന്റെ തനിപ്പകര്‍പ്പ്; പ്രവചിച്ച് വിവാദ ജ്യോതിഷി റിക്കി രാധന്‍

National
  •  4 days ago
No Image

നാടും ജനങ്ങളും അർപ്പിച്ച വിശ്വാസം നിറവേറ്റി സംസ്ഥാനത്തെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധ്യമാവട്ടെ; വി.ഡി സതീശന് ആശംസകൾ  നേർന്ന് ജിഫ്‌രി തങ്ങൾ

Kerala
  •  4 days ago
No Image

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

Kerala
  •  4 days ago
No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  4 days ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  4 days ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  4 days ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  4 days ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  4 days ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  4 days ago