ഇറാനുമായുള്ള വെടിനിർത്തൽ താൽക്കാലികം മാത്രം; ഏതു നിമിഷവും യുദ്ധത്തിന് സജ്ജമെന്ന് യുഎസ്
വാഷിംഗ്ടൺ: ഇറാനുമായുള്ള നിലവിലെ വെടിനിർത്തൽ വെറും താൽക്കാലിക വിരാമം മാത്രമാണെന്ന് യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ. യുദ്ധം പുനരാരംഭിക്കാൻ ഉത്തരവ് ലഭിച്ചാൽ രാജ്യത്തിന്റെ സംയുക്ത സേന സജ്ജമാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
യുഎസ്-ഇറാൻ കരാർ പ്രകാരം തെഹ്‌റാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു. വരാനിരിക്കുന്ന വലിയ ദുരന്തത്തേക്കാൾ ഭേദം ഒരു കരാറിൽ ഒപ്പിടുന്നതാണെന്ന് ഇറാനിലെ പുതിയ ഭരണകൂടം തിരിച്ചറിഞ്ഞുവെന്നും അവർക്ക് മുന്നിൽ ഇനി മറ്റ് വഴികളില്ലായെന്നും ഹെഗ്‌സെത്ത് ആരോപിച്ചു. യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മുതിർന്ന ഇറാനിയൻ നേതാക്കളുടെ പട്ടികയും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പ്രധാന വെളിപ്പെടുത്തലുകൾ
പുതിയ ഇറാനിയൻ ഭരണകൂടം ഓപ്ഷനുകൾ ഇല്ലാത്ത അവസ്ഥയിലാണ് കരാറിൽ ഒപ്പിട്ടതെന്ന് പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഈ കരാർ പ്രകാരം തെഹ്‌റാൻ ഇനി ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നച്
വെറും 40 ദിവസത്തിനുള്ളിൽ, അമേരിക്കയുടെ ആകെ പോരാട്ട വീര്യത്തിന്റെ 10 ശതമാനം മാത്രം ഉപയോഗിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നിനെ തകർത്തതെന്ന് യുഎസ് അവകാശപ്പെടുന്നു.
ഇറാന്റെ പ്രതിരോധ-വ്യാവസായിക അടിത്തറ പൂർണ്ണമായും തകർത്തതായും 13,000-ത്തിലധികം കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയിട്ടുണ്ടെന്നും ഹെഗ്സത്ത് പറയുന്നു. ഇതോടെ ഇറാന് ഇനി മിസൈലുകൾ നിർമ്മിക്കാൻ കഴിയില്ലെന്നുമാണ് ഹെഗ്‌സെത്ത് പറയുന്നത്.
ഇറാനെതിരായ സൈനിക നടപടി ലക്ഷ്യങ്ങളെല്ലാം കൈവരിച്ചതായും യുഎസ് അവകാശപ്പെട്ടു. വെറും 40 ദിവസത്തിനുള്ളിൽ, അമേരിക്കയുടെ ആകെ പോരാട്ടവീര്യത്തിന്റെ 10 ശതമാനം മാത്രം ഉപയോഗിച്ച് ലോകത്തെ വലിയ സൈന്യങ്ങളിലൊന്നിനെ തകർത്തതായാണ് ഹെഗ്‌സെത്ത് അവകാശപ്പെടുന്നത്.
ഇറാന്റെ നാവികസേന നിലവിൽ കടലിന്റെ അടിത്തട്ടിലാണ്. അതിനാൽ ഇനി ഇറാന് സ്വന്തമായി വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കാനാവില്ല. മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇനി അവർക്ക് മിസൈലുകൾ നിർമ്മിക്കാനാവില്ല. ഇറാന്റെ പ്രതിരോധ-വ്യാവസായിക മേഖലയെ പൂർണ്ണമായും തകർത്തെന്നും, നാവികസേനയെ പഴയപടി വീണ്ടെടുക്കാൻ ഇറാന് വർഷങ്ങൾ വേണ്ടിവരുമെന്നും ജനറൽ കെയ്ൻ കൂട്ടിച്ചേർത്തു.
Following the recent conflict, the US Joint Chiefs of Staff Chairman, General Dan Caine, has clarified that the current ceasefire with Iran is merely a temporary pause. Speaking alongside Defense Secretary Pete Hegseth, Caine emphasized that American forces remain fully prepared to resume military operations the moment an order is issued.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."