HOME
DETAILS

സൗദിയില്‍ പുതിയ വിനോദ യുഗം; വന്‍ ആകര്‍ഷണങ്ങളുമായി 'അക്വാറേബിയ' തുറക്കുന്നു

  
April 08, 2026 | 1:18 PM

saudi arabia aquarabia water park opening  qiddiya largest in middle east

 


റിയാദ്: സൗദി അറേബ്യയുടെ വിനോദസഞ്ചാര രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന വമ്പന്‍ പദ്ധതിയായ 'അക്വാറേബിയ' വാട്ടര്‍ പാര്‍ക്ക് ഈ മാസം 23ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്കെന്ന വിശേഷണത്തോടെ എത്തുന്ന ഈ മെഗാ പദ്ധതി, റിയാദിനടുത്തുള്ള ഖിദ്ദിയ സിറ്റിയിലാണ് സജ്ജമായിരിക്കുന്നത്. രാജ്യത്തിന്റെ ദീര്‍ഘകാല വികസന ലക്ഷ്യമായ 'വിഷന്‍ 2030'യുടെ ഭാഗമായി വിനോദസഞ്ചാരവും ജീവിത നിലവാരവും ഉയര്‍ത്താനുള്ള പദ്ധതികളുടെ ഭാഗമായാണ് ഇത് രൂപംകൊണ്ടത്.

ഖിദ്ദിയ സിറ്റിയെ ആഗോള വിനോദകേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിലൊന്നാണ് അക്വാരാബിയ. കുടുംബസമേതം സമയം ചെലവഴിക്കാന്‍ അനുയോജ്യമായ സൗകര്യങ്ങളോടൊപ്പം സാഹസിക വിനോദം ആഗ്രഹിക്കുന്ന യുവാക്കളെയും ലക്ഷ്യമിട്ടാണ് പാര്‍ക്കിന്റെ രൂപകല്‍പ്പന. വന്‍ വിസ്തൃതിയില്‍ വികസിപ്പിച്ച ഈ വാട്ടര്‍ പാര്‍ക്കില്‍ ലോക നിലവാരത്തിലുള്ള അനവധി റൈഡുകളും ജല വിനോദ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ തീം സോണുകളായി വിഭജിച്ചിരിക്കുന്ന അക്വാരാബിയയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്ത അനുഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവേശകരമായ ഹൈസ്പീഡ് സ്ലൈഡുകള്‍, ഉയരങ്ങളില്‍ നിന്ന് താഴേക്ക് പതിക്കുന്ന അഡ്രിനലിന്‍ റൈഡുകള്‍, കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ആസ്വദിക്കാനാവുന്ന ലേസി റിവറുകള്‍, വന്‍ വേവ് പൂള്‍ എന്നിവയുള്‍പ്പെടെ വിവിധ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ സോണും പ്രത്യേക ആശയത്തെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

സൗദി അറേബ്യയില്‍ ആദ്യമായി സര്‍ഫിംഗ് അനുഭവം നല്‍കുന്ന സര്‍ഫ് പൂള്‍ ഉള്‍പ്പെടെയുള്ള നവീന സംവിധാനങ്ങള്‍ അക്വാരാബിയയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ റൈഡുകളും സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത ചില റൈഡുകളും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

ഖിദ്ദിയ സിറ്റിയില്‍ ഇതിനോടകം തന്നെ വിനോദ, കായിക, സാംസ്‌കാരിക പദ്ധതികള്‍ വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി സിക്‌സ് ഫഌഗ്‌സ് പശ്ചാത്തലത്തില്‍ അക്വാരാബിയയുടെ ഉദ്ഘാടനം ഖിദ്ദിയയുടെ വളര്‍ച്ചയില്‍ നിര്‍ണായക ഘട്ടമായി കണക്കാക്കപ്പെടുന്നു.

രാജ്യത്തിനകത്തും വിദേശത്തുനിന്നുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് സൗദിയുടെ പ്രധാന ലക്ഷ്യം. എണ്ണ ആശ്രിത സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് വൈവിധ്യമാര്‍ന്ന വരുമാന മാര്‍ഗങ്ങളിലേക്ക് മാറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നത്. അതിനായി അടിസ്ഥാന സൗകര്യ വികസനത്തിനും വന്‍ നിക്ഷേപങ്ങള്‍ രാജ്യത്ത് നടത്തിവരുന്നു.

പുതിയ വിനോദകേന്ദ്രങ്ങള്‍ തുറക്കുന്നതിലൂടെ ആഭ്യന്തര വിനോദസഞ്ചാരത്തിന് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം, വിദേശ സന്ദര്‍ശകരെയും ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബങ്ങള്‍ക്കും വിനോദ പ്രേമികള്‍ക്കും ഒരുപോലെ അനുയോജ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള അനുഭവം നല്‍കുന്ന കേന്ദ്രമായി അക്വാരാബിയ മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ഈ മാസം 23ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനം ഖിദ്ദിയ സിറ്റിയെയും സൗദിയുടെ വിനോദസഞ്ചാര മേഖലയെയും ആഗോള ശ്രദ്ധയില്‍ എത്തിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ തലമുറ വിനോദ അനുഭവങ്ങള്‍ തേടുന്നവര്‍ക്ക് അക്വാരാബിയ പ്രധാന കേന്ദ്രമായി മാറുമെന്നാണ് വിലയിരുത്തല്‍.

 

Saudi Arabia is set to open Aquarabia, the largest water park in the Middle East, in Qiddiya City on the 23rd. The mega attraction features world-class rides, surf pools, and family-friendly entertainment as part of Vision 2030 tourism expansion.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

National
  •  4 days ago
No Image

അനസ് എടത്തൊടിക ഇനി എം.എസ്.പിയിൽ; കളിമുറ്റത്തെ ‘പ്രതിരോധം’ ഇനി സർക്കാറിലും

Kerala
  •  4 days ago
No Image

എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും

Kerala
  •  4 days ago
No Image

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

latest
  •  4 days ago
No Image

വധിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കിൽ 'വധശ്രമം' നിലനിൽക്കില്ല: ശിക്ഷ റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  4 days ago
No Image

India cultural imprint on the global stage; nita mukesh ambani cultural centre shines at the venice biennale

International
  •  4 days ago
No Image

ലോക കലാവേദിയിൽ ഇന്ത്യയുടെ കൈയൊപ്പ്; വെനീസ് ബിനാലെയിൽ തിളങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

International
  •  4 days ago
No Image

വിമാനത്താവളത്തിൽ മഹുവ മൊയ്ത്രക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും വിമാനക്കമ്പനിക്കും പരാതി

National
  •  4 days ago
No Image

പത്തനംതിട്ടയിൽ രോഗിയുമായിപോയ ആംബുലൻസ് തലകീഴായി മറിഞ്ഞു; 50കാരന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

മാതൃകയായി ചാണ്ടി ഉമ്മൻ; തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിൽ ലാഭിച്ചത് 79 ലക്ഷം രൂപ; തുക ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കും

Kerala
  •  4 days ago

No Image

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  4 days ago
No Image

സിപിഎം വെറും അടിമക്കൂട്ടമായി മാറി; തെറ്റുതിരുത്തൽ രേഖകൾ കടലാസിൽ മാത്രം: രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

Kerala
  •  4 days ago
No Image

അഭിപ്രായം അറിയിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ആര്‍എസ്പി; മുഖ്യമന്ത്രി ചർച്ചയിൽ നാളെ റിപ്പോർട്ട് നൽകുമെന്ന് അജയ് മാക്കന്‍

Kerala
  •  4 days ago
No Image

'സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, കേരളത്തിലെ ജനവികാരം മാനിക്കണം'; കെ.സിക്ക് തിരിച്ചടിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട്

Kerala
  •  4 days ago