HOME
DETAILS

അപൂർവ താരമാവാൻ സുവർണാവസരം; ഐപിഎല്ലിലെ പുതിയ ചരിത്രത്തിനരികെ സമീർ റിസ്‌വി

  
April 08, 2026 | 2:19 PM

sameer rizvi need one player of the match award to create a new history in ipl

ഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ബാറ്റിംഗ്. ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഹോം ടീം ഗുജറാത്തിനെ ബാറ്റിങിനയച്ചു. യുവതാരം സമീർ റിസ്‌വിയുടെ ബാറ്റിംഗ് കരുത്താണ് ഡൽഹിയുടെ പ്രതീക്ഷകൾ. 

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഡൽ​ഹിയെ വിജയത്തിലേക്ക് നയിച്ച് കളിയിലെ താരമായി മാറിയത് റിസ്‌വിയായിരുന്നു. ഇതുവഴി, ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ഏഴാമത്തെ താരമെന്ന ബഹുമതി റിസ്‌വി ഇതിനോടകം തന്നെ സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലും ഡൽ​ഹിക്കായി മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് റിസ്‌വി ആയിരുന്നു. 

ഗുജറാത്തിനെതിരെയുള്ള ഈ മത്സരത്തിൽ കൂടി മാൻ ഓഫ് ദി മാച്ച് നേട്ടം സ്വന്തമാക്കിയാൽ ഐപിഎല്ലിൽ തുടർച്ചയായി നാല് തവണ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ആദ്യ താരമെന്ന റെക്കോഡ് റിസ്‌വിക്ക് സ്വന്തമാകും.

2024-ലെ ലേലത്തിൽ 8.40 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സാണ് റിസ്‌വിയെ സ്വന്തമാക്കിയത്. എന്നാൽ പിന്നീട് ടീം താരത്തെ റിലീസ് ചെയ്തു. തുടർന്ന് 95 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് റിസ്‌വിയെ ടീമിലെത്തിക്കുകയായിരുന്നു. എന്നാൽ, ലേലത്തുകയെക്കാൾ വലിയ പ്രകടനമാണ് താരം ഇപ്പോൾ ഡൽഹിക്കായി പുറത്തെടുക്കുന്നത്.

Gujarat Titans to bat against Delhi Capitals in IPL. The home team won the toss and put Gujarat in to bat in the match being played at Delhi's home ground, Arun Jaitley Stadium. Delhi's hopes are on the batting strength of young player Sameer Rizvi. If he wins the Man of the Match award in this match against Gujarat, Rizvi will become the first player to win the Man of the Match award four times in a row in IPL.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെരുവ് പട്ടി, പുഴുത്ത പട്ടി, പേപ്പട്ടി...വിളികള്‍, ജാതിയുടേയും നിറത്തിന്റേയും പേരില്‍ അധിക്ഷേപം; ' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി

Kerala
  •  3 days ago
No Image

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

Kerala
  •  3 days ago
No Image

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

National
  •  3 days ago
No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  3 days ago
No Image

ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം?; ധാരണയില്‍ എത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യു.എസ് സംഘം മടങ്ങുന്നു 

International
  •  3 days ago
No Image

ഒമാനില്‍ കാണാതായ 15 കാരിയായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി

oman
  •  3 days ago
No Image

ബിഹാറില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കിനി വീട്ടിലും ക്ലിനിക്കിലും പരിശോധനയില്ല:  പ്രൈവറ്റ് പ്രാക്ടീസിന് പൂട്ടുവീണു

National
  •  3 days ago
No Image

ആശ്വാസ മഴ; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് 

Kerala
  •  3 days ago
No Image

കുറഞ്ഞ ഭൂരിപക്ഷം; ഉയർന്ന് ചങ്കിടിപ്പ്; കഴിഞ്ഞതവണ 1000ൽ താഴെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനത്തിൽ ഏറ്റക്കുറച്ചിൽ

Kerala
  •  3 days ago
No Image

ജനാധിപത്യത്തിന്റെ ഉത്സവം; ഉറ്റുനോക്കി ലോകരാജ്യങ്ങൾ

Kerala
  •  3 days ago