HOME
DETAILS
MAL
താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം
April 08, 2026 | 4:01 PM
കോഴിക്കോട്: താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് മരിച്ചു. അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ(44) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
താമരശ്ശേരിയിൽ ഡോക്ടറെ കാണിച്ചതിന് ശേഷം ഭർത്താവ് അബ്ദുൽ കരീമിന്റെ പുറകിൽ ഇരുന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റും അതേ ദിശയിലൂടെ ഇടത് വശത്തിലൂടെ പോവുകയായിരുന്ന സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."