HOME
DETAILS

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

  
Web Desk
April 08, 2026 | 4:02 PM

89 dead 700 injured in lebanon as israel launches hundreds of strikes in minutes

ബെയ്‌റൂട്ട്: വെടിനിർത്തൽ കരാറുകൾ കാറ്റിൽ പറത്തി ലെബനനിലുടനീളം ഇസ്റാഈൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ 89 പേർ കൊല്ലപ്പെട്ടു. പത്ത് മിനിറ്റിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്റാഈൽ യുദ്ധവിമാനങ്ങൾ ഉപയോ​ഗിച്ച് ബോംബ് വർഷം നടത്തിയത്.

ആക്രമണത്തിൽ 700-ലധികം പേർക്ക് പരുക്കേറ്റതായും അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ലെബനൻ ആരോഗ്യമന്ത്രി റാകൻ നസ്സെറുദ്ദീൻ അറിയിച്ചു. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്തടക്കം ജനസാന്ദ്രതയുള്ള റെസിഡൻഷ്യൽ ഏരിയകളിലും വാണിജ്യ സമുച്ചയങ്ങളിലും ഇസ്റാഈൽ ബോംബുകൾ വർഷിച്ചത്.  

ജനവാസ മേഖലകൾ, പള്ളികൾ, ശ്മശാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു കൂടുതലും ആക്രമണം. ഷ്മെസ്റ്ററിൽ കബറടക്ക ചടങ്ങിനിടെയുണ്ടായ ആക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. ആംബുലൻസുകൾക്കും ആശുപത്രികൾക്കും നേരെ പോലും ഇസ്റാഈൽ ആക്രമണം അഴിച്ചുവിട്ടു.

ന​ഗരത്തിലുടനീളം ആക്രമണം കടുത്തതിനാൽ‌ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങൾ ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടുകയായിരുന്നു ആയിരക്കണക്കിന് ആളുകൾ. നഗരത്തിലെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അടിയന്തര രക്തദാനത്തിനായി സോഷ്യൽ മീഡിയയിലൂടെ അധികൃതർ സഹായം തേടിയിട്ടുണ്ട്.

സിഡോൺ ന​ഗരത്തിലുണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. അഡ്‌ലൗൺ പട്ടണത്തിൽ മൂന്ന് പെൺകുട്ടികൾ ഇസ്റാഈലിന്റെ ആക്രമണത്തിന് ഇരയായി. പടിഞ്ഞാറൻ ബെയ്‌റൂട്ട്, ബെക്കാ താഴ്‌വര എന്നിവിടങ്ങളിലും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

1982-ലെ ഇസ്റാഈൽ അധിനിവേശത്തിന് സമാനമായ ഭീതിദമായ സാഹചര്യമാണ് നിലവിൽ ബെയ്‌റൂട്ടിലുള്ളതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതോടെ ഡോക്ടർമാരോടും നഴ്‌സുമാരോടും അടിയന്തരമായി ജോലിക്ക് ഹാജരാകാൻ അധികൃതർ നിർദ്ദേശിച്ചു.

ഇസ്റാഈലിലെ രാഷ്ട്രീയ നിരൂപകനായ ഒറി ഗോൾഡ്‌ബെർഗിന്റെ അഭിപ്രായത്തിൽ, ഇത്തരം അന്ധമായ ആക്രമണങ്ങൾക്ക് പിന്നിൽ നെതന്യാഹു ഭരണകൂടത്തിന്റെ രാഷ്ട്രീയ പരാജയങ്ങളും നിരാശയുമാണ്. അമേരിക്കൻ രാഷ്ട്രീയത്തിൽ തന്റെ സ്വാധീനം കുറഞ്ഞതോടെ, താൻ ഇപ്പോഴും കളത്തിലുണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണ് നെതന്യാഹു നടത്തുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

യുഎസ്-ഇറാൻ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ഈ കടന്നാക്രമണം ഉണ്ടായത്. ലെബനന് വെടിനിർത്തൽ ബാധകമല്ലെന്ന ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ആക്രമണം. ഹിസ്ബുള്ള വെടിനിർത്തൽ മാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇസ്റാഈൽ ഏകപക്ഷീയമായി ആക്രമണം തുടരുകയായിരുന്നു.

ഇസ്റാഈൽ നടത്തിയത് സമാധാന കരാറുകളുടെ ലംഘനമാണെന്നും ഇതിന് വൻവില നൽകേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്റാഈലിനെ ശിക്ഷിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി ഇറാനിലെ മുതിർന്ന സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ലെബനനിലെ ആക്രമണങ്ങളെ യുഎൻ ലെബനൻ സ്പെഷ്യൽ കോർഡിനേറ്റർ ജീനിൻ ഹെന്നിസ് അപലപിച്ചു. അക്രമവും നാശവും അവസാനിപ്പിക്കണമെന്നും യുദ്ധത്തിലൂടെ ആർക്കും വിജയം നേടാനാവില്ലെന്നും അവർ ഓർമ്മിപ്പിച്ചു. അതിനിടെ, ദക്ഷിണ ലെബനനിൽ നിന്ന് ഇസ്റാഈലിന് നേരെ തിരിച്ചടിയായി റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. പത്ത് ലക്ഷത്തിലധികം ആളുകളാണ് നിലവിൽ ലെബനനിൽ പലായനം ചെയ്തിരിക്കുന്നത്.

 

 

in a sudden and violent escalation, israel launched nearly 100 airstrikes across lebanon within just ten minutes, leaving at least 89 people dead and over 700 injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണ രേഖക്ക് സമീപമെത്തുന്ന ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കും; ഹോര്‍മുസില്‍ ഉപരോധം ആരംഭിച്ച് അമേരിക്ക; തിരിച്ചടിക്കാന്‍ ഇറാന്‍ 

International
  •  2 days ago
No Image

റോഡിൽ അഭ്യാസപ്രകടനം; കാർ പിടിച്ചെടുത്ത് ദുബൈ പൊലിസ്, ഡ്രൈവർക്കെതിരെ കർശന നടപടി

uae
  •  2 days ago
No Image

ശമ്പള വര്‍ധനവിന് മാനേജ്‌മെന്റിന്റെ പച്ചക്കൊടി; കോഴിക്കോട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു 

Kerala
  •  2 days ago
No Image

തെലങ്കാനയിൽ ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഏഴ് വിദ്യാർഥികൾ

National
  •  2 days ago
No Image

കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതം; ആശങ്കയൊഴിഞ്ഞ് രാജ്യം, ജാഗ്രത തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി

National
  •  2 days ago
No Image

സമുദ്രപാതകൾ വിലപേശലിനുള്ള ഉപകരണമാക്കരുത്; ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ഖത്തർ പ്രധാനമന്ത്രി

qatar
  •  2 days ago
No Image

നേരത്തെ പ്രതികരിക്കണമായിരുന്നു; മരണത്തിന് ശേഷമാണ് എല്ലാവരും സംസാരിച്ചത്; മറ്റൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് നിതിന്റെ പിതാവ് 

Kerala
  •  2 days ago
No Image

അയാൾ അധ്യാപകനല്ല, മൃ​ഗം ! നിതിന്റെ മരണത്തിൽ ​ഗുരുതര വെളിപ്പെടുത്തലുമായി സഹപാഠികൾ

Kerala
  •  2 days ago
No Image

'ഹിന്ദു പ്രദേശത്ത് ഹിന്ദു കച്ചവടക്കാര്‍ മതി'; അഹമ്മദാബാദില്‍ മുസ്‌ലിം ചെറുപ്പക്കാരന്റെ കടയടപ്പിച്ച് ഹിന്ദുത്വ സംഘടന 

National
  •  2 days ago