പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്
കോട്ടയം: പാലക്കാടിന് പിന്നാലെ പൂഞ്ഞാറിലും വോട്ടിന് പണം നൽകിയതായി ആരോപണം. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം.എ വോട്ടർക്ക് പണം നൽകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബിജെപി മണ്ഡലം ഭാരവാഹി കൂടിയായ മുഹമ്മദ് ഷാജി പണം നൽകുന്നത് പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകരാണ് മൊബൈലിൽ ചിത്രീകരിച്ചത്. ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്തതോടെ സ്ഥലത്ത് വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായി. സംഭവത്തിൽ സിപിഎം തെരഞ്ഞെടുപ്പ് കമ്മിഷനും പൊലിസിനും ഔദ്യോഗികമായി പരാതി നൽകി.
സമാനമായ രീതിയിൽ പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ടിന് കോഴ നൽകാൻ ശ്രമിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലിസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
allegations of "cash for votes" have surfaced in poonjar following the leak of a video showing bjp candidate muhammed shaji m.a. distributing money in the third ward of erattupetta municipality. the footage, captured by local dyfi workers, led to a heated confrontation at the scene. the cpim has officially filed complaints with the election commission and the police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."