HOME
DETAILS

നാഫിസ് പദ്ധതി 2040 വരെ നീട്ടി; യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ ഇതുവരെ തൊഴില്‍ നേടിയത് 1,76,000 സ്വദേശികള്‍

  
April 09, 2026 | 2:51 AM

Nafis programme extended to 2040

അബുദാബി: യു.എ.ഇയില്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന 'നാഫിസ്' (Nafis) പദ്ധതി 2040 വരെ നീട്ടി.  യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പദ്ധതി നീട്ടിയതായി പ്രഖ്യാപിച്ചത്. തൊഴിലുകളുടെ എണ്ണത്തിനപ്പുറം ഗുണനിലവാരത്തിനും സുസ്ഥിരതയ്ക്കും മുന്‍ഗണന നല്‍കുന്നതാണ് പുതിയ മാറ്റം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം സ്വദേശി കുടുംബങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ആനുകൂല്യങ്ങളും പുതിയ മാറ്റങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2021 സെപ്റ്റംബറിലാണ് 24 ബില്യണ്‍ (2400 കോടി) ദിര്‍ഹമിന്റെ നാഫിസ് പദ്ധതി ആരംഭിച്ചത്. 2025ഓടെ 75,000 സ്വദേശികളെ സ്വകാര്യ മേഖലയില്‍ നിയമിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും, വന്‍ വിജയമാണ് പദ്ധതി കൈവരിച്ചത്. ഇതുവരെ 1,76,000 പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭിച്ചു. ഇതില്‍ 1,52,000 പേര്‍ ഇപ്പോഴും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. മുന്‍പ് 15 ശതമാനം സ്വദേശി ബിരുദധാരികള്‍ മാത്രമാണ് സ്വകാര്യ മേഖല തിരഞ്ഞെടുത്തിരുന്നതെങ്കില്‍, ഇപ്പോഴത് 58 ശതമാനമായി ഉയര്‍ന്നത് പദ്ധതിയുടെ വലിയ വിജയമായാണ് കണക്കാക്കുന്നത്. നാഫിസ് ഗുണഭോക്താക്കളില്‍ 74 ശതമാനവും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.
യു.എ.ഇയുടെ 'കുടുംബ വര്‍ഷ'ത്തോടനുബന്ധിച്ച് മികച്ച ആനുകൂല്യങ്ങളാണ് നാഫിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്കുള്ള അലവന്‍സ് പദ്ധതിയിലെ പരിധി എടുത്തുകളഞ്ഞു എന്നതാണ് ഇതില്‍ പ്രധാനം. നേരത്തെ പരമാവധി നാല് കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രതിമാസം 3,200 ദിര്‍ഹം വരെ ആനുകൂല്യം ലഭിച്ചിരുന്നത്. ഈ നിബന്ധനയാണ് ഇപ്പോള്‍ ഒഴിവാക്കിയത്. കൂടാതെ, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ മക്കള്‍ക്കും സ്വദേശികളുടെ ഭാര്യമാര്‍ക്കും പ്രത്യേക ശമ്പള പിന്തുണയും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. 
50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ പ്രതിവര്‍ഷം രണ്ട് ശതമാനം വീതം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിയമം. 2026ഓടെ ഇത് 10 ശതമാനമാക്കുകയാണ് ലക്ഷ്യം. 2024 മുതല്‍ 20 മുതല്‍ 49 വരെ ജീവനക്കാരുള്ള പ്രത്യേക മേഖലകളിലെ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു സ്വദേശിയെയെങ്കിലും നിയമിക്കണം. ഇത് പാലിക്കാത്തവരില്‍ നിന്ന് 96,000 ദിര്‍ഹമാണ് പിഴ ഈടാക്കുക. 

Summary: The UAE has extended the Nafis programme to 2040 after shattering its initial goals. The initiative has successfully employed over 176,000 Emiratis in the private sector, far exceeding the original target of 75,000 by 2025. Aligning with the UAE's "Year of the Family," the updated scheme removes the previous cap on the Child Allowance. It also introduces targeted salary support for the children of Emirati mothers and the wives of Emirati citizens working in the private sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡി.എ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

National
  •  4 days ago
No Image

'ഇത് മോദി-ഷാ ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കം; അവരുടെ കുടില തന്ത്രത്തിനേറ്റ കനത്ത പരാജയം' പ്രതിപക്ഷ ഐക്യത്തിന് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് 

Kerala
  •  4 days ago
No Image

'ഹോര്‍മുസ് കടലിടുക്ക് വീണ്ടുമടച്ചു' റിപ്പോര്‍ട്ട്; നീക്കം യു.എസ് ഉപരോധം തുടര്‍ന്നതിന് പിന്നാലെ, ജലപാതയുടെ നിയന്ത്രണം പഴയ അവസ്ഥയിലേക്ക് മടങ്ങിയെന്ന് ഐ.ആര്‍.ജി.സി

International
  •  4 days ago
No Image

മില്‍മ പാലിന് വില വര്‍ധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമന്നാവശ്യം

Kerala
  •  4 days ago
No Image

പ്രവാചക നഗരിയിലെത്തിയ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തിന് ഊഷ്‌മള സ്വീകരണം നൽകി വിഖായ

Saudi-arabia
  •  4 days ago
No Image

ദര്‍സ് വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം: സി.ആര്‍.പി.എഫ് ജവാന്‍ അറസ്റ്റില്‍; പിടിയിലായത് ചെറുവണ്ണൂര്‍ സ്വദേശി സന്തോഷ് 

Kerala
  •  4 days ago
No Image

ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം പുണ്യഭൂമിയിൽ; പ്രവാചക നഗരിയിലെത്തിയ ഹാജിമാർക്ക് ഊഷ്‌മള സ്വീകരണം

Saudi-arabia
  •  4 days ago
No Image

കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

ടൗണ്‍ഷിപ്പിലെ വീടിന് വിള്ളല്‍; നേരിട്ടെത്തി ഉരച്ചുനോക്കി മന്ത്രി രാജന്‍, താമസം തുടങ്ങിയ ശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയണമെന്ന് പ്രതികരണം

Kerala
  •  4 days ago
No Image

ചര്‍ച്ചകളില്‍ ബുധനാഴ്ചക്കകം ധാരണയിലെത്തിയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് 

International
  •  4 days ago