HOME
DETAILS

കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ച് അഞ്ച് മരണം

  
April 09, 2026 | 3:41 AM

Five killed in fiery crash in Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. സിക്‌സ്ത് റിംഗ് റോഡില്‍ ബുധനാഴ്ച വൈകുന്നേരം രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സഅദ് അല്‍ അബ്ദുല്ല പ്രദേശത്തിന് എതിര്‍വശത്താണ് സംഭവം. വിവരമറിഞ്ഞ് അല്‍ തഹ്‌രീര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയതായി കുവൈത്ത് ഫയര്‍ ഫോഴ്‌സ് അറിയിച്ചു. കൂട്ടിയിടിയെ തുടര്‍ന്ന് ഒരു വാഹനത്തിന് തീപിടിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. 
അടിയന്തര രക്ഷാസംഘം അതിവേഗം തീയണയ്ക്കുകയും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കുകയും ചെയ്തു. വൈദ്യസഹായം നല്‍കുന്ന വിഭാഗം പരിക്കേറ്റയാള്‍ക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കി. 
അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചതായും ഒരാള്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും നിയമപരമായ തുടര്‍നടപടികള്‍ക്കുമായി കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Summary: Five people were killed and one person was injured following a horrific collision between two vehicles on Kuwait’s Sixth Ring Road. According to the Kuwait Fire Force, firefighters from Al Tahrir station responded to the incident, which occurred opposite the Saad Al Abdullah area. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ നാവികര്‍ ജന്മനാട്ടിലേക്ക് മടങ്ങി

International
  •  5 days ago
No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  5 days ago
No Image

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

International
  •  5 days ago
No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  5 days ago
No Image

യു.എസിന് വീണ്ടും തിരിച്ചടി; ഹോര്‍മുസില്‍ 238 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ തകര്‍ന്നു

International
  •  5 days ago
No Image

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി 

National
  •  5 days ago
No Image

ദുബൈയിലെ 18 വാസസ്ഥലങ്ങളിൽ പുതിയ റോഡ് പദ്ധതികളുമായി ആർടിഎ; യാത്രാസമയം 40 ശതമാനം കുറയും

uae
  •  5 days ago
No Image

''കെകെ രമയുടെ പിഎക്ക് ബോംബ് നിര്‍മാണത്തിനിടെ പരിക്ക്''; സോഷ്യല്‍ മീഡിയ വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി ആര്‍എംപി നേതാവ് 

Kerala
  •  5 days ago
No Image

കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  5 days ago
No Image

തടയാനാവില്ല; ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍; ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് 

International
  •  5 days ago