HOME
DETAILS

കോഴിക്കോട് സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി: വോട്ടര്‍മാര്‍ക്ക് കിറ്റും പണവും വിതരണം ചെയ്തതായി ആരോപണം

  
April 09, 2026 | 4:11 AM

complaint filed against bjp candidate t reneesh in kozhikode south over alleged distribution of kits and cash

 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ടി. റനീഷിനെതിരെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ഥി പണവും ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

കിറ്റ് വിതരണം- ഭവന സന്ദര്‍ശനത്തിനിടെ വോട്ടര്‍മാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകളും പണവും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള പ്രചാരണ ചെലവ് പരിധി ടി. റനീഷ് മറികടന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സമാനമായ രീതിയില്‍ തൃശ്ശൂര്‍ ഒളരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഇലക്ഷന്‍ സ്‌ക്വാഡ് കിറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോഴിക്കോട്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
നേരത്തെ, പത്രിക സമര്‍പ്പണ വേളയിലും ടി. റനീഷ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നോട്ടറിയുടെ ഒപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവുകള്‍ കാരണം പത്രിക തള്ളപ്പെടുമെന്ന സാഹചര്യം ഉണ്ടായെങ്കിലും അവസാന നിമിഷം പിഴവ് തിരുത്തിയാണ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.

LDF has lodged a complaint with the Election Commission against BJP candidate T. Reneesh for allegedly violating the model code of conduct by distributing food kits and money to voters in the Kozhikode South constituency.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  5 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  5 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  5 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  5 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  5 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  5 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  5 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  5 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  5 days ago