ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വീണ്ടും ഇസ്‌റാഈല്‍; ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ജസീറ റിപ്പോര്‍ട്ടര്‍ മുഹമ്മദ് വിശാഹ് കൊല്ലപ്പെട്ടു
ഗസ്സ: ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വീണ്ടും ഇസ്‌റാഈല്‍ ആക്രമണം. ആക്രമണത്തില്‍ അല്‍ ജസീറ മുബാഷര്‍ റിപ്പോര്‍ട്ടര്‍ മുഹമ്മദ് വിശാഹ് കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് പടിഞ്ഞാറുള്ള തീരദേശ റോഡായ അല്‍-റഷീദ് സ്ട്രീറ്റിലൂടെ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് വിശാഹ് സഞ്ചരിച്ച കാറിന് നേരെ ്‌ഡോണ്‍ ആക്രമണം നടത്തുകയായിരുന്നു. ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തിനശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2023 ഒക്ടോബറില്‍ വംശഹത്യാ ആക്രമണം ആരംഭിച്ചത് മുതല്‍ ഇസ്‌റാഈല്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തുന്ന 262-ാമത്തെ മാധ്യമപ്രവര്‍ത്തകനാണ് മുഹമ്മദ് വിശാഹ്. ഇസ്‌റാഈല്‍ നടപടിയില്‍ അല്‍ ജസീറ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സത്യം വിളിച്ചുപറയുന്നവരുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിനും മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തുന്നതിനുമുള്ള ബോധപൂര്‍വമായ ശ്രമമാണിത്- അല്‍ ജസീറ പ്രസ്താവനയില്‍ പറഞ്ഞു. ഹീനമായ കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നതായി അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.
The Government Media Office in Gaza reported that the number of journalists killed by Israeli forces since the start of the war on Gaza has risen to 262 after Israel assassinates journalist Mohammad Wishah, Al Jazeera Mubasher’s Gaza bureau chief.
— Quds News Network (@QudsNen) April 9, 2026
Israeli aircraft targeted his… pic.twitter.com/dC7LrdkbXV
'മുഹമ്മദ് വിശാഹിന്റെ കൊലപാതകം ഒരു യാദൃച്ഛിക സംഭവമല്ല, മറിച്ച് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ കുറ്റകൃത്യമാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്. സത്യം വിളിച്ചുപറയുന്നവരുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിനും മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തുന്നതിനുമുള്ള ബോധപൂര്‍വമായ ശ്രമവുമാണിത്- അല്‍ ജസീറ പ്രസ്താവനയില്‍ പറഞ്ഞു.
യു.എസ് മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് ഈ ആക്രമണമെന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.
'യുഎസ് മധ്യസ്ഥതയിലുള്ള 'വെടിനിര്‍ത്തല്‍' പ്രാബല്യത്തില്‍ വന്നിട്ട് ഏകദേശം ആറ് മാസമായി. ആദ്യ ദിവസം മുതല്‍ വംശഹത്യ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്ന വിശാഹ് പോലുള്ള മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ നിയമലംഘനങ്ങള്‍ തുടരുന്നു,' അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനുശേഷം മാത്രം ഇസ്‌റാഈല്‍ ഏകദേശം 2,000 ലംഘനങ്ങള്‍ നടത്തിയതായി ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫിസ് ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തലിന് ശേഷം മാത്രം 733 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 2,034 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്-ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗസ്സ മുനമ്പിലെ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഈ വ്യവസ്ഥാപിത കുറ്റകൃത്യങ്ങളെ അപലപിക്കണമെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്സ്, അറബ് ജേണലിസ്റ്റ്സ് യൂണിയന്‍, ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയോട് മീഡിയ ഓഫിസ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്സ്, അറബ് ജേണലിസ്റ്റ്സ് യൂണിയന്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള മാധ്യമ സംഘടനകള്‍ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ഇസ്‌റാഈലിന്റെ 'ആസൂത്രിത കൊലപാതകങ്ങള്‍' അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും മീഡിയ ഓഫിസ് ആവശ്യപ്പെട്ടു. കുറ്റവാളികളെ അന്താരാഷ്ട്ര കോടതികളില്‍ വിചാരണ ചെയ്യണം. ഗസ്സയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കണം -അവര്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.
2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്‌റാഈല്‍ വംശഹത്യാ ആക്രമണങ്ങളില്‍ ഇതുവരെ 72,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,71,000-ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന യു.എസ് പിന്തുണയുള്ള വെടിനിര്‍ത്തലിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നിര്‍ത്തിവച്ചത്. എന്നാല്‍ ഇതിന് ശേഷവും ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നുണ്ട്.
വെടിനിര്‍ത്തലിന് ശേഷം ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 733 പലസ്തീനികള്‍ കൊല്ലപ്പെടുകയും 2,034 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
israel launches another attack targeting journalists in gaza as al jazeera reporter mohammed wishah is killed in a drone strike raising global concerns
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."