HOME
DETAILS
MAL
കാളികാവില്‍ സാന്ത്വനഭവനം നാളെ സമര്‍പ്പിക്കും
backup
September 13 2016 | 19:09 PM
കാളികാവ്: പ്രവാസികളുടെ പിന്തുണയോടെ മലയോരഗ്രാമത്തിന്റെ ആശാ കേന്ദ്രമായ സാന്ത്വന പരിപാലന കേന്ദ്രം നാളെ നാടിന് സമര്‍പ്പിക്കും. കെട്ടിടം നിര്‍മിക്കുന്നതിന് സൗജന്യമായി സ്ഥലം നല്കിയ എറമ്പത്ത് കുട്ടിതന്നെയാണ് ഉദ്ഘാടകന്‍. കാളികാവ്, അഞ്ചച്ചവിടി, മാളിയേക്കല്‍ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ അധ്വാനമാണ് സാന്ത്വന പരിചരണ കേന്ദ്രം യാഥാര്‍ത്യമാക്കിയത്.
നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയിലാണ് മൂന്നു നിലകളിലായി കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ഒരു കോണ്യോളം രൂപയാണ് ഇതിനു ചെലവിട്ടത്. കാളികാവ് ഏരിയാ പ്രവാസീസ് അസോസിയേഷനാ (കാപ) ണ് നിര്‍മാണച്ചെലവിന്റ ഭൂരിഭാഗവും വഹിച്ചത്. രോഗീപരിചരണ സൗകര്യം, പുനരധിവാസ തൊഴില്‍ പരിശീലന കേന്ദ്രം, വിപണന കേന്ദ്രം, ഫിസിയോ തെറാപ്പി തുടങ്ങിയവയ്ക്കുള്ള സൗകര്യം ഇവിടെ സംവിധാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."