HOME
DETAILS

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ച് ഭൂരിപക്ഷം അമേരിക്കക്കാരും; ഇറാന്‍ യുദ്ധത്തില്‍ പ്രസിഡന്റിനെതിരെ ജനരോഷമിരമ്പുന്നു

  
Web Desk
April 09, 2026 | 9:17 AM

majority of americans support impeaching trump amid rising anger over iran war

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തില്‍ നയതന്ത്രപരമായ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ജനരോഷമിരമ്പുന്നു. ഇറാന്‍ യുദ്ധമുള്‍പെടെ സമീപകാലങ്ങളില്‍ ട്രംപ് സ്വീകരിച്ച വിവാദപരമായ തീരുമാനങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ മുദ്രാവാക്യം വിളികളുമായി നിരവധിയാളുകളാണ് തെരുവിലിറങ്ങിയത്.

 ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ അംഗീകരിക്കുന്നവരാണ് ഭൂരിഭാഗം അമേരിക്കക്കാരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച സര്‍വേ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ഇത് പ്രകാരം 52 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ ഇംപീച്ച്‌മെന്റിനെ പിന്തുണക്കുന്നവരാണ്.  40 ശതമാനം പേരാണ് സര്‍വേയെ എതിര്‍ത്തതെന്നും ന്യൂസ് സീക്ക് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.'ഫ്രീ സ്പീച്ച് ഫോര്‍ പീപ്പിള്‍' എന്ന സംഘടനയുടെ സ്ഥാപകനും നിലവില്‍ അധ്യക്ഷനുമായ ജോണ്‍ ബോണിഫാസാണ് പോള്‍ നടത്തിയത്.

ഏറ്റവും വലിയ നയതന്ത്രപരമായ പരാജയമെന്ന് അടുത്തിടെ വിശേഷിക്കപ്പെട്ട 'ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരിയുമായി' ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ട്രംപിന് അമേരിക്കയില്‍ പിന്തുണ നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാനെതിരായ സൈനികനീക്കത്തില്‍ പത്ത് ദശലക്ഷം ഡോളരിന്റെ നഷ്ടമുണ്ടായതാണ് കണക്കുകള്‍. രാജ്യത്തിന്റെ പ്രതിരോധമേഖലകളില്‍ ഗുരുതരമായ ആശങ്കകള്‍ക്കും യുദ്ധം ഇടയാക്കി. ഇതെല്ലാം ട്രംപിന് തിരിച്ചടിയായി. ഇസ്‌റാഈലുമായി ചേര്‍ന്ന് യുഎസ് ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

 റിപ്പബ്ലിക്കന്‍സിലെ ഏഴിലൊരു ഭാഗം ട്രംപിനെതിരെയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.  ട്രംപിന്റെ തീരുമാനങ്ങള്‍ക്കും പോളിസികള്‍ക്കുമെതിരെ അമേരിക്കയില്‍ ജനരോഷമിരമ്പുന്നത് ഇതാദ്യമായല്ല. ഒന്നാംഘട്ട ഭരണകാലത്തും  ട്രംപിനെതിരെ രണ്ട് തവണ ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍, രണ്ട് നീക്കങ്ങളെയും സെനറ്റ് തള്ളുകയായിരുന്നു. 
 
ആവേശത്തോടെ യുദ്ധത്തിലേക്ക് എടുത്തുചാടി, പെട്ടു; ഒടുവില്‍ ഊരാക്കുടുക്കഴിഞ്ഞ ആശ്വാസത്തില്‍ ട്രംപ്
തെഹ്റാന്‍/ വാഷിങ്ടണ്‍: ആണവ കാരാര്‍ ചര്‍ച്ചകള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നതിനിടെ, പൊടുന്നനെ യു.എസും ഇസ്റാഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നു പൊട്ടിപുറപ്പെട്ട യുദ്ധം യു.എസ് പ്രസിഡന്റിന് ഊരാക്കുടുക്കായി. വ്യക്തമായ ലക്ഷ്യങ്ങളിലായി യു.എസും ഇസ്റാഈലും സംയുക്തമായി തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ പല ശ്രമങ്ങള്‍ക്കൊടുവിലാണ് ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നത്. ഇതോടെ യു.എസ് പ്രസിഡന്റും അമേരിക്കന്‍ ഭരണകൂടവും ഇറാനൊരുക്കിയ ചക്രവ്യൂഹത്തില്‍ നിന്ന് താല്‍ക്കാലികമെങ്കിലും രക്ഷപ്പെട്ടു. ഇറാന്‍ മുന്നോട്ടുവച്ച 10 ഇന പോയിന്റുകളില്‍ ഇനി ചര്‍ച്ച നടത്തി സ്ഥിരം വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ചര്‍ച്ച നാളെ മധ്യസ്ഥരായ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇസ്‌ലാമാബാദില്‍ തുടരും. 

ആണവ കരാര്‍ സംബന്ധിച്ച് ഇറാനും യു.എസും തമ്മിലുള്ള ആദ്യ ചര്‍ച്ച ഫെബ്രുവരിയില്‍ മസ്‌കത്തിലാണ് നടന്നത്. ഈ ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയാണ് ഇരുഭാഗവും അറിയിച്ചിരുന്നത്. ദിവസങ്ങള്‍ക്കകം രണ്ടാമത്തെ ചര്‍ച്ച ജനീവയില്‍ നടന്നു. ഇതിലും യു.എസും ഇറാനും പ്രതീക്ഷ പങ്കുവച്ചു. മൂന്നാമത്തെ ചര്‍ച്ച ജനീവിയില്‍ നടക്കുന്നതിന് മുന്‍പാണ് ഫെബ്രുവരി 28ന് ഇറാനില്‍ യു.എസും ഇസ്റാഈലും ആക്രമണം നടത്തുന്നത്. നേരത്തെ ഇറാന്‍ വ്യക്തമാക്കിയതു പോലെ ഗള്‍ഫിലെ യു.എസ് കേന്ദ്രങ്ങളിലേക്കും ഇസ്റാഈലിലേക്കും ഇറാന്റെ തിരിച്ചടി തുടങ്ങി. യുദ്ധത്തിന്റെ ഗതി ഇറാന്‍ മാറ്റിയതോടെ ട്രംപ് ഇറാനൊരുക്കിയ ചക്രവ്യൂഹത്തില്‍പ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ബോധ്യം ട്രംപിനുണ്ടായി. ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ ട്രംപിനു മേല്‍ ഹോര്‍മുസ് തുറക്കാന്‍ സമ്മര്‍ദമേറി. ഹോര്‍മുസില്‍ യു.എസ് നാവിക സേന മറ്റു കപ്പലുകള്‍ക്ക് എസ്‌കോര്‍ട് പോകുമെന്ന് ട്രംപ് പറഞ്ഞെങ്കിലും യു.എസ് സൈന്യം ഇത് തള്ളി. പിന്നീട് നാറ്റോ ഉള്‍പ്പെടെയുള്ളവരുടെ സഹായം ട്രംപ് തേടിയെങ്കിലും ലഭിച്ചില്ല. ഒടുവില്‍ ഹോര്‍മുസ് തുറക്കാന്‍ നാലു തവണ അന്ത്യശാസനയുമായി ട്രംപ് രംഗത്തെത്തി. ഒരിക്കല്‍ ഹോര്‍മുസ് തുറക്കാത്തതിന് ഇറാനെ തെറിവിളിച്ച് വരെ ട്രംപ് പോസ്റ്റിട്ടു. അവസാനത്തെ അന്ത്യശാസനത്തിനൊടുവിലാണ് ട്രംപ് ഇറാനില്‍ വന്‍ ആക്രമണം നടത്തുമെന്ന പ്രതീതിയുണ്ടാക്കിയത്. ആണവബോംബിടില്ലെന്ന് വൈറ്റ്ഹൗസ് പറഞ്ഞു. അമേരിക്ക സേനാ നീക്കവും ശക്തിപ്പെടുത്തിയതോടെ, പാകിസ്ഥാന്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വേഗത്തിലാക്കി. 45 മിനുട്ടോളം പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ഇറാന്‍ പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി. പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടു. 

രാഷ്ട്രീയ യുദ്ധത്തെ സാമ്പത്തിക യുദ്ധത്തിലേക്ക്  വഴി തിരിച്ചുവിട്ടതാണ് യു.എസിനു മേല്‍ക്കൈ ഉണ്ടാക്കാന്‍ ഇറാനെ സഹായിച്ചത്. ഇറാനില്‍ യു.എസിന് കനത്ത നാശം വരുത്താനും കഴിഞ്ഞു. 14 ആധുനിക സൈനിക വിമാനങ്ങള്‍ തകര്‍ത്തു. 17 സൈനികര്‍ കൊല്ലപ്പെട്ടു. ഗള്‍ഫില്‍ യു.എസിന്റെ കോടിക്കണക്കിന് ഡോളര്‍ ചെലവു വരുന്ന റഡാറുകള്‍ തകര്‍ത്തു. യു.എസ് സൈിനിക താവളങ്ങള്‍ ആക്രമിച്ചു.

 24 മണിക്കൂറിനിടെ യു.എസിന്റെ രണ്ടു യുദ്ധവിമാനങ്ങളും രണ്ടു ഹെലികോപ്ടറുകളും ഇറാന്‍ വീഴ്ത്തിയതോടെ, ട്രംപ് വിഷമവൃത്തലായി. യു.എസ് പൈലറ്റിനെ രക്ഷപ്പെടുത്താനായതാണ് അമേരിക്കയുടെ ഏക നേട്ടം. ഇത് ഇന്നലെ പെന്റഗണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് നേട്ടമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. യുദ്ധത്തില്‍ തങ്ങള്‍ ജയിച്ചെന്നാണ് യു.എസ് ഇന്നലെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. വെടിനിര്‍ത്തലിന് കഴിഞ്ഞു എന്നത് സംബന്ധിച്ച് ഏറെ ആശ്വാസകരവുമാണ്.

growing public anger over iran war leads majority of americans to support impeachment of donald trump raising political tensions in the united states



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് കൂട്ടത്തല്ല് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം; വനിതകൾക്ക് നേരെ ആക്രോശവും, ചീത്തവിളിയും 

Kerala
  •  3 days ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം; രാജ്യത്ത് എല്‍പിജി ഉപയോഗത്തില്‍ ഗണ്യമായ കുറവ് 

National
  •  3 days ago
No Image

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ കൂട്ടത്തല്ല്; സംഘര്‍ഷത്തില്‍ പൊലിസിനും പരിക്ക് 

Kerala
  •  3 days ago
No Image

ആശ്വാസ മഴ; 22 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, ഇടിമിന്നലിനും സാധ്യത 

Kerala
  •  3 days ago
No Image

ചൂടിന് ശമനമില്ല; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾക്ക് താൽക്കാലിക നിരോധനം 

Kerala
  •  3 days ago
No Image

വീണ്ടും സ്‌ഫോടനം; തമിഴ്‌നാട്ടില്‍  രക്ഷാപ്രവര്‍ത്തനത്തിനിടെ പടക്ക നിര്‍മാണശാലയില്‍ വീണ്ടും പൊട്ടിത്തെറി; 15 പേര്‍ക്ക് പരിക്ക് 

National
  •  3 days ago
No Image

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ: സ്കൂൾ അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ചു

Kerala
  •  3 days ago
No Image

ഇടുക്കിയിൽ വിവാഹസംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ടു മരണം; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

Kerala
  •  3 days ago
No Image

പാകിസ്താനിലെ ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്; ഉപരോധം നീക്കാതെ ചര്‍ച്ചയില്ല, ആണവ സാധ്യത അടിസ്ഥാന അവകാശമെന്നും ഇറാന്‍ 

International
  •  3 days ago
No Image

സ്‌കൂൾ കഴിഞ്ഞ് മടങ്ങവേ അപകടം; ഹൈദരാബാദിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

National
  •  3 days ago