ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; അപലപിച്ച് ഖത്തർ അമീർ
ദോഹ: ലെബനനെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ വ്യോമാക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി.
ലെബനൻ പ്രസിഡന്റായ ജോസഫ് ഔലനുമായി ടെലിഫോണിലൂടെ അദ്ദേഹം സംസാരിച്ചു. സംഭാഷണത്തിനിടെ ലെബനനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നിലവിലുള്ള സംഘർഷാവസ്ഥയും അതിന്റെ പ്രാദേശിക സുരക്ഷയിലേക്കും സ്ഥിരതയിലേക്കും ഉള്ള പ്രത്യാഘാതങ്ങളും ഇരുവരും വിലയിരുത്തി.
ലെബനന്റെ പരമാധികാരത്തെയും സുരക്ഷയെയും ലംഘിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് അമീർ വ്യക്തമാക്കി.സംഘർഷം കുറയ്ക്കുന്നതിനായുള്ള പ്രാദേശികവും അന്താരാഷ്ട്രവുമായ ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ലെബനനും അവിടുത്തെ ജനങ്ങൾക്കും ഖത്തറിന്റെ പിന്തുണ തുടരുന്നതായി അമീർ ആവർത്തിച്ചു.
സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിനായി എല്ലാ തരത്തിലുള്ള സഹായവും പിന്തുണയും നൽകാൻ ഖത്തർ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Qatar’s Amir Sheikh Tamim bin Hamad Al Thani held a phone conversation with Lebanese President Joseph Aoun, discussing recent developments and ongoing tensions in Lebanon. The Amir strongly condemned Israeli airstrikes targeting Lebanon, calling them a violation of sovereignty and security. He reaffirmed Qatar’s unwavering support for Lebanon and stressed readiness to assist in efforts aimed at de-escalation and regional stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."