HOME
DETAILS

കാർഷിക രംഗത്ത് ചരിത്ര നേട്ടവുമായി സഊദി അറേബ്യ; അൽ ഉലയിൽ കുങ്കുമപ്പൂവ് കൃഷി വിജയകരം

  
April 09, 2026 | 1:23 PM

saudi alula saffron cultivation iso grade one

അൽ ഉല: കാർഷിക വൈവിധ്യവൽക്കരണത്തിൽ പുതിയ ചരിത്രമെഴുതി സഊദി അറേബ്യ. അൽ ഉലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കുങ്കുമപ്പൂവ് കൃഷിക്ക് അന്താരാഷ്ട്ര ഗുണനിലവാര സൂചികയായ ISO 3632ൽ 'ഗ്രേഡ് വൺ' അംഗീകാരം. മികച്ച പരിപാലനവും ഫലഭൂയിഷ്ഠമായ മണ്ണും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് സഊദി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നാഷനൽ സെന്റർ ഫോർ സസ്റ്റൈനബിൾ അഗ്രികൾച്ചറൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്, റോയൽ കമ്മീഷൻ ഫോർ അൽ ഉല എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ണൊരുക്കൽ മുതൽ വിളവെടുപ്പ് വരെ കൃത്യമായ മർ​ഗനിർദേശങ്ങളും പരിശീലനവും സഹായവും മന്ത്രാലയം കർഷകർക്കായി ഉറപ്പാക്കിയിരുന്നു. വിപണിയിൽ വൻ വിലയുള്ള കുങ്കുമപ്പൂവ് കൃഷി രാജ്യത്തുടനീളം വ്യാപിക്കുന്നത് കർഷകർക്ക് മികച്ച സാമ്പത്തിക ലാഭം നൽകുമെന്നാണ് വിലയിരുത്തൽ.

അൽ ഉലയിലെ മണ്ണും കാലാവസ്ഥയും കുങ്കുമപ്പൂവ് കൃഷിക്ക് ഏറ്റവും അനുയോജ്യമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞതായി കർഷകൻ ആഫെത് ബിൻ സിന്യാൻ അൽ-അനസി വ്യക്തമാക്കി. വിഷൻ 2030ന്റെ ഭാഗമായി കാർഷിക മേഖലയെ പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള  ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കമാണിത്. വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം ഇറക്കുമതി ചെയ്തിരുന്ന കുങ്കുമപ്പൂവ് സഊദിയിൽ തന്നെ ഗുണനിലവാരത്തോടെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നത് രാജ്യത്തിന്റെ കാർഷിക മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടമാകും.

Saudi Arabia achieves a historic milestone in AlUla as local saffron cultivation receives ISO 3632 Grade One classification. This success marks a significant boost for the Kingdom's agricultural diversification under Vision 2030.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 days ago
No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയത് ഇവിടെ...

International
  •  3 days ago
No Image

ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇറാന് തിടുക്കമില്ല, പന്ത് അമേരിക്കയുടെ കോര്‍ട്ടില്‍' പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്

International
  •  3 days ago
No Image

ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

National
  •  3 days ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലിസ്

National
  •  3 days ago
No Image

ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍; 70 രാജ്യങ്ങളില്‍ നിന്നായി ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍ 

International
  •  3 days ago
No Image

'തെരുവ് പട്ടി, പുഴുത്ത പട്ടി, പേപ്പട്ടി...വിളികള്‍, ജാതിയുടേയും നിറത്തിന്റേയും പേരില്‍ അധിക്ഷേപം; ' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി

Kerala
  •  3 days ago
No Image

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

Kerala
  •  3 days ago
No Image

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

National
  •  3 days ago
No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  3 days ago