HOME
DETAILS

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

  
Web Desk
April 09, 2026 | 2:57 PM

alleged assault on congress booth agent in aranmula sparks political tension

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വല്ലനയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. വല്ലനയിലെ യുഡിഎഫ് ബൂത്ത് ഏജന്റ് ഷാജി പി.എച്ച് (64) നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺ​ഗ്രസ് ആരോപിക്കുന്നു. അതേസമയം, ഷാജിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളടക്കമാണ് യുഡിഎഫ് പരാതി നൽകിയിരിക്കുന്നത്. 

വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം ഷാജിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പോളിംഗ് സമയത്ത് ബൂത്തിലുണ്ടായ ചില തർക്കങ്ങളുടെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്.

അതേസമയം, വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൂത്ത് ഏജന്റുമാർക്ക് നേരെ ആക്രമണം നടന്നതായി പരാതിയുണ്ട്. പേരാവൂരിലും കാസർകോട് ഉദിനൂരിലും യുഡിഎഫ് വനിതാ ഏജന്റുമാർക്ക് നേരെ നായ്ക്കുരണ പൊടി വിതറിയതായി പരാതിയുണ്ട്. കൂടാതെ, തളിപ്പറമ്പിൽ ബിജെപി ഏജന്റിനെ സിപിഎം പ്രവർത്തകർ മർദിച്ചതായും പരാതിയുണ്ട്. 

തൃശൂരില്‍ വോട്ട് ചെയ്തു പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമന്‍ചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്ക ) ആണ് മരിച്ചത്. 65 വയസ്സായിരുന്നു. രാവിലെ 10.45 ഓടെയാണ് സംഭവം. 

വാണിയംപാറ ഇ.കെ.എം യു.പി സ്‌കൂളില്‍ 37-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പോളിങ് ഓഫിസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തുന്നതിനിടെ കുഴഞ്ഞുവീണു. ഉടന്‍തന്നെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

A complaint has been raised alleging that a Congress booth agent was assaulted by DYFI workers in Vallana, under the Aranmula constituency. The victim, Shaji P.H (64), was reportedly attacked, with the Congress accusing DYFI activists of being behind the incident. The UDF has also submitted video evidence purportedly showing the assault.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; വിചാരണ ആരംഭിക്കുന്നത് സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷം

Kerala
  •  18 days ago
No Image

ഫസല്‍ വധക്കേസ്: നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയെന്ന്, തൊണ്ടിമുതല്‍ കാണാതായത് കോടതിയില്‍ നിന്ന്

Kerala
  •  18 days ago
No Image

വാർഡിനോട് അവഗണനയെന്ന് ആരോപണം; സ്വന്തം ഭരണസമിതിക്കെതിരെ തല മൊട്ടയടിച്ച് പ്രതിഷേധവുമായി ബിജെപി വനിതാ കൗൺസിലർ

National
  •  18 days ago
No Image

ലഹരിക്കകടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍

Kerala
  •  18 days ago
No Image

മുസ്‌ലിം ലീഗിനെയും വിസികെയെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ടിവികെ; സഖ്യവിപുലീകരണത്തിനൊരുങ്ങി വിജയ് സർക്കാർ

National
  •  18 days ago
No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  18 days ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  18 days ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  18 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala
  •  18 days ago
No Image

ബറാക്ക ആണവോർജ്ജ നിലയം ലക്ഷ്യമിട്ടുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ആഗോള സമാധാനത്തിന് ഭീഷണിയെന്ന് യുഎഇ

uae
  •  18 days ago