HOME
DETAILS

പരിമിതികൾ വഴിമാറി, ജനാധിപത്യത്തിന് കരുത്തായി ഏഴ് പേർ; ഭിന്നശേഷി ബൂത്തിൽ ആവേശം നൂറു ശതമാനം

  
ജലീൽ അരൂക്കുറ്റി 
April 10, 2026 | 3:18 AM

Seven people strengthen democracy 100 percent enthusiasm at the differently-abled booth

കൊച്ചി: ഒന്നരവയസ്സിൽ പോളിയോ ബാധിച്ച് ഇടതുകൈക്ക് സ്വാധീനം നഷ്ടപ്പെട്ട പ്രിസൈഡിങ് ഓഫിസർ, കാലിന് സ്വാധീനമില്ലാത്ത ഒന്നാം പോളിങ് ഓഫിസർ, കാഴ്ച വൈകല്യമുള്ള പോളിങ് ഉദ്യോഗസ്ഥർ- കൊച്ചി മണ്ഡലത്തിലെ അമരാവതി ഗവ. എൽ.പി.എസിലെ 22-ാം ബൂത്തിലേക്ക് രാവിലെ ഏഴ് മണിക്ക് ഫോർട്ട്‌കൊച്ചി വെളി സ്വദേശിനി ജിജി കൃഷ്ണദാസ് എത്തിയപ്പോൾ ഇതുവരെ ലഭിക്കാത്ത സന്തോഷമായിരുന്നു.    ബി.എൽ.ഒ ജോഷ്മയുടെ വീട്ടിലെ വോട്ടിനുള്ള അപേക്ഷ സ്‌നേഹപൂർവം നിരസിച്ചപ്പോൾ കാഴ്ച വൈകല്യമുള്ള ജിജിക്ക്   അറിയില്ലായിരുന്നു താൻ ഇത്തവണ വോട്ട് ചെയ്യാനെത്തുന്നത് ഭിന്നശേഷിക്കാരായ പോളിങ് ഉദ്യോഗസ്ഥർ മാത്രം നിയന്ത്രിക്കുന്ന പ്രത്യേക ബൂത്തിലാണെന്നത്്. 

ഭിന്നശേഷിക്കാരായ വോട്ടർമാർക്കു വേണ്ടി ഇത്തവണ ഭിന്നശേഷി ഉദ്യോഗസ്ഥർ പൂർണമായി നിയന്ത്രിക്കുന്ന പ്രത്യേക ബൂത്തുകളാണ് ആവിഷ്‌കരിച്ചത്്. മൂന്ന് റിസർവ് ഉദ്യോഗസ്ഥർ അടക്കം ഏഴ്  ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരെയാണ് അമരാവതി ബൂത്തിലേക്ക് നിയോഗിച്ചിരുന്നത്. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ മലപ്പുറം സ്വദേശിനി ഹഫ്സത്താണ് പ്രിസൈഡിങ് ഓഫിസർ. അങ്കമാലി മുൻസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടർ രജ്ജിത്ത് പി ഏലിയാസ്, അയ്കുറി ഗവ.യു.പി.എസിലെ അധ്യാപകനായ ശ്രീജിത്ത്, പറവൂർ അസി. ഡയരക്ടർ ഓഫിസിലെ ക്ലർക്ക് ജോൺസൺ എന്നിവരായിരുന്നു ബൂത്തിലെ മറ്റ് ഉദ്യോഗസ്ഥർ. ഇവർക്കൊപ്പം റിസർവ് ഓഫിസർമാരായി കോലഞ്ചേരി സെന്റ് പോൾസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ സുബിൻ ബാലകൃഷ്ണൻ, വടക്കേക്കര എൽ.പി.എസിലെ അധ്യാപകൻ സന്ദീപ് പി.ബി, ബാങ്ക് ഓഫ് ബറോഡയിലെ ക്ലർക്ക് ജിജോ വർഗീസ് എന്നിവരും ഉണ്ടായിരുന്നു. 

പോളിങ് ബൂത്തിലെ ജോലി ആദ്യമായാണ് ഏഴ് പേരും നിർവഹിക്കുന്നത്. ഇവർക്ക് സഹായവുമായി അംഗനവാടി അധ്യാപികയായ ഫോർട്ട് കൊച്ചിവെളി സ്വദേശിനി ജോഷ്മയും ഒപ്പമുണ്ടായിരുന്നു. 548 വോട്ടർമാരുള്ള ബൂത്തിലെ 80 ശതമാനംപേരുടെയും വോട്ട് വളരെ വേഗത്തിൽ രേഖപ്പെടുത്താൻ ഇവരുടെ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. മൂവാറ്റുപുഴയിലെ ഇലാഹിയ പബ്ലിക് സ്‌കൂളിലെ ബൂത്തിൽ ഉൾപ്പെടെ എറണാകുളം ജില്ലയിലെ രണ്ട് ബൂത്തുകളിലാണ് ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ പൂർണമായി നിയന്ത്രിക്കുന്ന പ്രത്യേക ബൂത്ത് പ്രവർത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

228 റൺസ് മുംബൈക്ക് മുന്നിൽ ഒന്നുമല്ല! പൂരന്റെ പോരാട്ടം പാഴായി; ഐ.പി.എല്ലിൽ വീണ്ടും നീലപ്പടയുടെ ഉയിർത്തെഴുന്നേൽപ്പ്

Cricket
  •  10 days ago
No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  10 days ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  10 days ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  10 days ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  10 days ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  10 days ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  10 days ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  10 days ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  10 days ago
No Image

കുടുംബവാഴ്ചയ്‌ക്കെതിരെ ബാലറ്റ് വിപ്ലവം; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തഴഞ്ഞ് തളിപ്പറമ്പ്, ടികെ ഗോവിന്ദന്റെ വിജയത്തിൽ പതറി സിപിഎം

Kerala
  •  10 days ago