HOME
DETAILS

യൂറോപ്പ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? പാസ്‌പോർട്ട് സ്റ്റാമ്പിംഗ് മാറുന്നു; പുതിയ 'എൻട്രി-എക്സിറ്റ്' നിയമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ

  
April 10, 2026 | 8:50 AM

planning a trip to europe passport stamping changes new entry-exit rules come into effect from today

ന്യൂഡൽഹി: വിനോദസഞ്ചാരത്തിനും, ബിസിനസ് ആവശ്യങ്ങൾക്കായും യൂറോപ്പ് യാത്ര നടത്തുന്നവർക്ക് സുപ്രധാന അറിയിപ്പ്. ഷെഞ്ചൻ മേഖലയിലെ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമുള്ള പുതിയ ഡിജിറ്റൽ സംവിധാനമായ 'എൻട്രി/എക്സിറ്റ് സിസ്റ്റം' (EES) 2026 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. പതിറ്റാണ്ടുകളായി തുടർന്നുപോന്ന പാസ്‌പോർട്ടിലെ മാനുവൽ സ്റ്റാമ്പിംഗ് രീതി ഇതോടെ ഇന്നു മുതൽ മാറുന്നു.

എന്താണ് പുതിയ മാറ്റമെന്ന് അറിയാം

യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്ന പുതിയ സംവിധാനമാണിത്. ഇനി മുതൽ അതിർത്തികളിൽ പാസ്‌പോർട്ട് സീൽ ചെയ്യുന്നതിന് പകരം യാത്രക്കാരന്റെ ബയോമെട്രിക് വിവരങ്ങളാണ് ശേഖരിക്കപ്പെടുക.

ഇതിന്റ പ്രധാന പ്രത്യേകതകൾ:

  • ഡിജിറ്റൽ രജിസ്ട്രേഷൻ: പാസ്‌പോർട്ട് വിവരങ്ങൾക്കൊപ്പം വിരലടയാളം, മുഖചിത്രം (Facial Image) എന്നിവ ഡിജിറ്റൽ ഡാറ്റാബേസിൽ ശേഖരിക്കും.
  • യാത്രാ വിവരങ്ങൾ: പ്രവേശിക്കുന്ന തീയതി, സ്ഥലം, തിരികെ പോകുന്ന ദിവസം എന്നിവ സിസ്റ്റം സ്വയം രേഖപ്പെടുത്തും.
  • സുരക്ഷാ വർദ്ധനവ്: വ്യാജ രേഖകൾ ഉപയോഗിച്ചുള്ള യാത്രകൾ തടയാനും വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരെ (Overstays) എളുപ്പത്തിൽ കണ്ടെത്താനും ഈ സംവിധാനം സഹായിക്കമാകും.

ആർക്കൊക്കെയാണ് ബാധകമാക്കുക?

ഇന്ത്യ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും പുതിയ നിയമം ബാധകമാവുന്നതാണ്. 180 ദിവസത്തിനുള്ളിൽ 90 ദിവസം വരെയുള്ള ഹ്രസ്വകാല താമസത്തിനായി എത്തുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കപ്പെടുന്നത്. എന്നാൽ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും അവിടെ സ്ഥിരതാമസ അനുമതിയുള്ളവർക്കും (Residents) ഈ നിബന്ധന ബാധകമായിരിക്കില്ല.

യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പുതിയ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി ആദ്യ ഘട്ടത്തിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വന്നേക്കാം. ആദ്യ യാത്രയിൽ ബയോമെട്രിക് രജിസ്ട്രേഷന് കൂടുതൽ സമയം ആവശ്യമായി വരുമെങ്കിലും, തുടർന്നുള്ള യാത്രകളിൽ ഈ വിവരങ്ങൾ സിസ്റ്റത്തിൽ ലഭ്യമാകുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായകമാകും.

അതിർത്തി കടന്നുള്ള സുരക്ഷാ പരിശോധനകൾ ശക്തമാക്കാനും ആധുനികവൽക്കരിക്കാനുമാണ് യൂറോപ്യൻ യൂണിയൻ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഏപ്രിൽ 10 മുതൽ ഷെഞ്ചൻ മേഖലയിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർ തങ്ങളുടെ ആദ്യ പ്രവേശന പോയിന്റിൽ ബയോമെട്രിക് വിവരങ്ങൾ നൽകാൻ തയ്യാറായിക്കണമെന്ന് നിർദ്ദേശമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസിന്റെ പരമാധികാരം ഇറാന്? മേഖലയില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച് ഇറാന്‍; കപ്പലുകള്‍ക്ക് ഇമെയില്‍ അനുമതി നിര്‍ബന്ധം 

International
  •  4 days ago
No Image

'വെള്ളാപ്പള്ളി നടേശന്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചു പാര്‍ട്ടി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് അമ്പരപ്പുണ്ടാക്കി; യു പ്രതിഭ

Kerala
  •  4 days ago
No Image

'പ്രൊജക്ട് ഫ്രീഡം' ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ട്രംപ്; ഇറാന്‍-യു.എസ് സമാധാന കരാര്‍ ചര്‍ച്ച പുരോഗമിക്കുന്നു

International
  •  4 days ago
No Image

കാലം കാത്തുവച്ച കാവ്യനീതി.. ഇന്ന് ചരിത്രമായി; വൈകാരിക കുറിപ്പുമായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Kerala
  •  4 days ago
No Image

പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണനെ പാര്‍ട്ടി കോട്ടകളും കൈ വിട്ടു;  സ്വന്തം പഞ്ചായത്തും ചതിച്ചു

Kerala
  •  4 days ago
No Image

കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

Kerala
  •  4 days ago
No Image

പാചകവാതകവില വര്‍ധനയില്‍ പ്രതിഷേധം: ഇന്ന് ഹോട്ടലുകള്‍ അടച്ചിടും, ഓണ്‍ലൈന്‍ ഭക്ഷണവിതരണവുമില്ല

Kerala
  •  4 days ago
No Image

അസം, ബംഗാൾ, കേരളം: മുസ്‌ലിം മേഖലകളിൽ കരുത്തുകാട്ടി കോൺഗ്രസ്; പാർട്ടിയുടെ മുസ്‌ലിം സ്ഥാനാർഥികൾ ജയിച്ചത് കനത്ത ഭൂരിപക്ഷത്തിൽ

National
  •  4 days ago
No Image

വിജയ്ക്ക് 'കൈ' കൊടുക്കും; തമിഴ്‌നാട്ടില്‍ ടി.വി.കെയുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്; എന്‍.ഡി.എ-എ.ഐ.എ.ഡി.എം.കെ സഖ്യത്തിലുണ്ടാവരുതെന്ന് വ്യവസ്ഥ, വഞ്ചിച്ചെന്ന വിമര്‍ശനവുമായി ഡി.എം.കെ

National
  •  4 days ago
No Image

കണ്ണൂരിൽ പിണറായിക്കും എം.വി ഗോവിന്ദനുമെതിരേ വ്യാപക പോസ്റ്റർ

Kerala
  •  4 days ago