HOME
DETAILS

വെടിനിര്‍ത്തല്‍ നടപ്പിലായാലും ഇന്ധന വില സാധാരണ നിലയിലാകാന്‍ 'മാസങ്ങള്‍' എടുത്തേക്കാമെന്ന് നിരീക്ഷകര്‍

  
Web Desk
April 10, 2026 | 9:25 AM

fuel prices may take months to stabilize even if ceasefire is implemented

ഇറാനും അമേരിക്കയും ഇസ്‌റാഈലും തമ്മില്‍ ദുര്‍ബലമായതെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ അനിശ്ചിതത്വം വിട്ടൊഴിഞ്ഞിട്ടുമില്ല. അതിനാല്‍  എണ്ണയുടെയും വാതകത്തിന്റെയും വിലകള്‍ യുദ്ധത്തിനു മുമ്പുള്ള നിലവാരത്തിലേക്ക് എത്താന്‍ വളരെ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

യു.എസ്-ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി, ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്ന് ലോകത്തിലെ എണ്ണ, വാതക കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും പ്രധാനമായും ഏഷ്യയിലേക്കും യൂറോപ്പിലേക്കും കടന്നുപോകുന്ന വഴിയാണിത്. നിലവില്‍ ഹോര്‍മുസ് കടക്കാന്‍ ചുങ്കം ചുമത്തുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല, നിരവധി ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ അക്രമിക്കപ്പെട്ടതും എണ്ണ വിപണിയെ ബാധിച്ചു. ഊര്‍ജ്ജമേഖലയെ മാത്രമല്ല, വീടുകളില്‍ ഉപയോഗിക്കുന്ന ടൈലുകള്‍, സെമികണ്ടക്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയ വിവിധ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്ന ഹീലിയം പോലുള്ള ഉപോല്‍പ്പന്നങ്ങളുടെയും വിലയും കുതിച്ചുയരാന്‍ സംഘര്‍ഷം കാരണമായി. ഈ ഇന്‍പുട്ടുകളില്‍ ചിലതിനെ ആശ്രയിക്കുന്ന വളങ്ങള്‍ക്കും ഇത് തിരിച്ചടിയായി, ഇത് കാര്‍ഷിക മേഖലയേയും ബാധിച്ചു.

ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍, പ്രത്യേകിച്ച് ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസ്വര രാജ്യങ്ങളിലെ ഉപഭോക്താക്കള്‍, ഈ ക്ഷാമത്തിന്റെയും കുതിച്ചുയരുന്ന വിലകളുടെയും ആഘാതം അനുഭവിക്കുകയാണ്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനാല്‍, വിലകള്‍ എത്ര വേഗത്തില്‍ സാധാരണ നിലയിലാകും? എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.


വിപണികള്‍ സ്ഥിരത കൈവരിക്കണമെങ്കില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സ്ഥിരതയുള്ളതും സുഗമമായതുമായ ചരക്ക് ഗതാഗതം നടക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

''ആഗോള എണ്ണ വിപണികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തടസ്സമാണ് നിലവില്‍ കാണുന്നത്,'' അവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ സംഘര്‍ഷത്തിന് മുമ്പ്, ഏകദേശം 120-140 കപ്പലുകള്‍ എല്ലാ ദിവസവും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയിരുന്നു. ആസ്ഥാനത്ത് വിരലിലെണ്ണാവുന്ന കപ്പലുകളാണ് ഇപ്പോള്‍ കടലിടുക്ക് കടക്കുന്നത്. ബുധനാഴ്ച അഞ്ച് കപ്പലുകള്‍ മാത്രമാണ് കടലിടുക്ക് കടന്നത് , വ്യാഴാഴ്ച ഏഴ് കപ്പലുകള്‍ ജലപാതയിലൂടെ കടന്നുപോയി.

'സാധാരണ നിലയിലേക്ക് മടങ്ങാന്‍ കുറച്ച് സമയമെടുക്കുമെന്ന്' തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.'ഈ ഘട്ടത്തില്‍ അത് എപ്പോള്‍ സംഭവിക്കുമെന്ന് അറിയാന്‍ വളരെ സങ്കീര്‍ണ്ണമാണ്, കാരണം അതിന് വന്‍ ശക്തികളുമായും [യുഎസ്, ചൈന, റഷ്യ] പ്രാദേശിക ശക്തികളുമായും [യുഎഇ, സഊദി അറേബ്യ, ഇന്ത്യ, പാകിസ്ഥാന്‍] സഹകരണം ആവശ്യമാണ്. ഇത് എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ പ്രയാസമാണ്'ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. 

കപ്പലുകള്‍ കടന്നുപോകാന്‍ ഇറാന്‍ ടോള്‍ ഫീസ് ഈടാക്കുന്നതും ഇന്‍ഷുറന്‍സ് ഫീസ് കുതിച്ചുയരുന്നതും പോലുള്ളവയും എണ്ണവില ഉയര്‍ത്തി നിര്‍ത്തുമെന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കഴിയാത്തതാണ് വില ഉയര്‍ത്തുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ടോള്‍ ഫീ വിലയെ ബാധിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

analysts warn that fuel prices could take months to return to normal levels , even if a ceasefire is achieved. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  6 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  6 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  6 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  6 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  6 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  6 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  6 days ago
No Image

ആഗോള സുരക്ഷാ രംഗത്ത് വിപ്ലവം തീർത്ത 'സ്മാർട്ട്' യാത്ര; ദുബൈ പൊലിസിന് 70 വയസ്സ്

uae
  •  6 days ago
No Image

കരിപ്പൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; മുൻപ് ഒരു കിലോ എംഡിഎംഎ കടത്തിയ പ്രതികൾ 650 ഗ്രാമുമായി വീണ്ടും പിടിയിൽ

Kerala
  •  6 days ago
No Image

എ.ഡി.എം നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണ ഉത്തരവ് ആശ്വാസകരമെന്ന് ഭാര്യ മഞ്ജുഷ; അധികാരത്തിൽ വന്നതിനുശേഷം   സർക്കാരിന്റെ ആദ്യ സി.ബി.ഐ ശുപാർശ

Kerala
  •  6 days ago