HOME
DETAILS

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ അവിശ്വസനീയ കുതിപ്പ്; മെഡലുറപ്പിച്ച് ഇന്ത്യൻ യുവതാരം

  
April 10, 2026 | 9:50 AM

incredible surge in badminton asia championship ayush shetty secures medal by defeating world no 4

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ അവിശ്വസനീയ കുതിപ്പ്  നടത്തി ഇന്ത്യൻ യുവതാരം ആയുഷ് ഷെട്ടി സെമിഫൈനലിൽ. വെള്ളിയാഴ്ച നടന്ന ആവേശകരമായ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ലോക നാലാം നമ്പർ താരമായ ജോനാഥൻ ക്രിസ്റ്റിയെ ഞെട്ടിച്ചാണ് ഇരുപതുകാരനായ ആയുഷ് മെഡൽ ഉറപ്പിച്ചത്.

ലോക റാങ്കിങ്ങിൽ 25-ാം സ്ഥാനത്തുള്ള ആയുഷ് ഷെട്ടി,കരുത്തനായ ക്രിസ്റ്റിക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ആയുഷിന്റെ അവിസ്മരണീയ വിജയം. സ്കോർ: 23-21, 21-17. ടൂർണമെന്റിലുട നീളം വമ്പന്മാരെ വീഴ്ത്തി മുന്നേറുന്ന താരം, പ്രീക്വാർട്ടറിൽ ലോക ഏഴാം നമ്പർ താരം ലി ഷി ഫെങ്ങിനെയും (21-13, 21-16) പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യൻ ക്യാമ്പിലെ ഏക പ്രതീക്ഷ

പ്രമുഖ താരങ്ങളുടെ പിന്മാറ്റവും തോൽവിയും മൂലം നിരാശയിലായിരുന്ന ഇന്ത്യൻ ആരാധകർക്ക് ആയുഷിന്റെ വിജയം വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.പരുക്കിനെ തുടർന്ന് ഒന്നാം നമ്പർ സഖ്യമായ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി ജോഡി ടൂർണമെന്റിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു.സൂപ്പർ താരങ്ങളായ പി.വി. സിന്ധു, ലക്ഷ്യ സെൻ, എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത് എന്നിവർ നേരത്തെ തന്നെ പുറത്തായതോടെ ആയുഷിലാണ് ഇപ്പോൾ ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷയും പേറുന്നത്.

ആയുഷ് ഷെട്ടി: ഇന്ത്യൻ ബാഡ്മിന്റണിലെ പുത്തൻ ഉദയം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനമാണ് ആയുഷ് നടത്തുന്നത്.2023- ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലവും, ഒഡീഷ മാസ്റ്റേഴ്‌സിലും ബഹ്‌റൈൻ ഇന്റർനാഷണലിലും വെള്ളി മെഡലുകളും താരം നേടിയിരുന്നു.2024-ൽ ഡച്ച് ഓപ്പണിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു.ഈ കഴിഞ്ഞ യുഎസ് ഓപ്പണിൽ സ്വർണ്ണം നേടി കരിയറിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിരുന്നു.

ഷൂട്ടിംഗിലും ഇന്ത്യക്ക് ലോക റെക്കോർഡ് തിളക്കം

ബാഡ്മിന്റണിലെ നേട്ടത്തിനൊപ്പം ഷൂട്ടിംഗ് മൈതാനത്തുനിന്നും ഇന്ത്യക്ക് ശുഭവാർത്തയെത്തി. ഐ‌എസ്‌എസ്‌എഫ് ഷൂട്ടിംഗ് ലോകകപ്പിലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ പലക് ഗുലിയയും മുകേഷ് നെലവള്ളിയും ലോക റെക്കോർഡ് തകർത്ത് സ്വർണം സ്വന്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജു പ്രഭാകറിനെതിരെ ആഞ്ഞടിച്ച് ഐഎന്‍ടിയുസി; 'കോണ്‍ഗ്രസ് വരാന്തയില്‍ പോലും കയറ്റരുത്'

Kerala
  •  7 days ago
No Image

യു.എ.ഇയില്‍ ചൂട് ഉയര്‍ന്ന് തന്നെ; ഇന്ന് താപനില 40 ഡിഗ്രി വരെയെത്തും

uae
  •  7 days ago
No Image

സ്വകാര്യ ഭൂമിയിലെ സംഘടിത പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് അലഹബാദ് ഹൈക്കോടതി

latest
  •  7 days ago
No Image

ഇറാന് മുന്നിൽ അമേരിക്ക നാണംകെട്ടു എന്ന പരാമർശം; ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ ട്രംപ്, യൂറോപ്പിൽ പടലപ്പിണക്കം!

International
  •  7 days ago
No Image

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

qatar
  •  7 days ago
No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  8 days ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  8 days ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  8 days ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  8 days ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  8 days ago