HOME
DETAILS

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് കാറിന് ഫൈനിട്ട് രാജസ്ഥാന്‍ പൊലിസ്, നല്‍കിയത് 1500 രൂപയുടെ ചലാന്‍; വീഡിയോ വൈറല്‍

  
April 10, 2026 | 11:04 AM

rajasthan-police-fine-electric-car-no-pollution-certificate-viral-video

ജയ്പൂര്‍: മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്( പൊലൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍) ഹാജരാക്കാത്തതിന് ഇലക്ട്രിക് കാറിന് ഫൈനിട്ട് പൊലസ്. രാജസ്ഥാനിലെ നഗൗറിലാണ് സംഭവം. എ.എസ്.ഐയും കാര്‍ ഉടമയും തമ്മിലുള്ള വാഗ്വാദങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തര്‍ക്കത്തിന് പിന്നാലെയാണ് ഇ.വി വാഹന ഉടമയ്ക്ക് 1500 രൂപ പിഴ ചുമത്തുകയായിരുന്നു. 

കാറില്‍ വിന്‍ഡ് ഷീല്‍ഡ് ഷേഡുകള്‍ ഉപയോഗിച്ചതിന്റെ പേരിലാണ്  പൊലിസ് വാഹനം തടഞ്ഞത്. പിന്നീട് പൊലിസും വാഹനഉടമയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ വിന്‍ഡ് ഷീല്‍ഡ് ഉപയോഗിച്ചതിന് 200 രൂപ പിഴ ചുമത്തി. ഇതിന് പിന്നാലെയാണ് പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന പേരില്‍ 15000 രൂപ കൂടി പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് വാഹനഉടമ വാദിച്ചെങ്കിലും പൊലിസ് അത് സമ്മതിച്ചില്ല. 

അതേസമയം, തര്‍ക്കത്തിനു പിന്നാലെ ചലാന്‍ തെറ്റായി നല്‍കുകയായിരുന്നുവെന്ന് പൊലിസ് പ്രതികരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും തെറ്റായി നല്‍കിയ പിഴ ഒഴിവാക്കുമെന്നും പൊലിസ് അറിയിച്ചു. 

ഇലക്ട്രിക് കാറുകള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടോ?

വായുമലിനീകരണത്തിന്റെ പേരില്‍ ഇവികള്‍ക്ക് പിഴ ചുമത്താനാകില്ല. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുക പുറന്തള്ളാനില്ലാത്തതിനാല്‍ വായുമലിനീകരണത്തിന് സാധ്യതയില്ല. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിയമപ്രകാരം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുക പരിശോധനസര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. അതിനാല്‍ പുക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കാനാവില്ല. എന്നാല്‍ പെട്രോള്‍, ഡീസല്‍, സി.എന്‍.ഡി തുടങ്ങി ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിന്‍ ഉള്ള വാഹനങ്ങള്‍ക്ക് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 

 

 

In a surprising incident, Rajasthan Police fined an electric car owner for not having a pollution certificate, issuing a challan of ₹1500. The move has sparked widespread debate, as electric vehicles typically do not require such certification.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

Football
  •  12 days ago
No Image

കേരള സർവകലാശാലയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം, പ്രവർത്തകർക്ക് നേരെ ജലപീരങ്കി

Kerala
  •  12 days ago
No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  12 days ago
No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  12 days ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  12 days ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  12 days ago
No Image

ബലിപെരുന്നാൾ അവധി: യുഎഇയിലെ ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം; ലഭ്യമാകുന്നതും തടസ്സപ്പെടുന്നതുമായ സേവനങ്ങൾ അറിയാം

uae
  •  12 days ago
No Image

ബൂട്ട് ധരിക്കാത്തതിന് വിലക്കോ? ഇന്ത്യൻ ഫുട്ബോളിനെ ഇന്നും വേട്ടയാടുന്ന 1950-ലെ ലോകകപ്പിന് പിന്നിലെ യഥാർത്ഥ ചരിത്രം; In-Depth Story

Football
  •  12 days ago
No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  12 days ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  12 days ago


No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  12 days ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  12 days ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  12 days ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  12 days ago