HOME
DETAILS

'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു

  
April 10, 2026 | 11:47 AM

life is more precious than gold global indigenous protests erupt against mining giants in brazil and odisha

ബ്രസീലിയ:പ്രകൃതിയുടെ സംരക്ഷകരായ തദ്ദേശീയ ജനത തങ്ങളുടെ മണ്ണും നിലനിൽപ്പും സംരക്ഷിക്കാനായി തെരുവിലിറങ്ങുന്നു.. ബ്രസീലിലെ ആമസോൺ വനമേഖലയിൽ കനേഡിയൻ കമ്പനിയുടെ സ്വർണ്ണ ഖനിക്കെതിരെ ഷിംഗ്യു ജനതയും, ഒഡീഷയിലെ റായഗഡയിൽ വേദാന്തയുടെ ബോക്സൈറ്റ് ഖനിക്കെതിരെ ആദിവാസികളും ഒരേസമയം പ്രക്ഷോഭത്തിലാണ്.

ബ്രസീലിയയെ വിറപ്പിച്ച് ഷിംഗ്യു മാർച്ച്

2026 ഏപ്രിൽ 7-ന് ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ നടന്ന 'ഫ്രീ ലാൻഡ് ക്യാമ്പ്' (ATL) പ്രതിഷേധം ലോകശ്രദ്ധ ആകർഷിച്ചു. 7,000-ത്തിലധികം തദ്ദേശീയരാണ് ആമസോണിന്റെ പോഷകനദിയായ സിംഗു തീരത്തെ ഖനനത്തിനെതിരെ മാർച്ച് നടത്താൻ ഒത്തുകൂടിയത്.

കനേഡിയൻ കമ്പനിയായ ബെലോ സൺ നിർമ്മിക്കാനൊരുങ്ങുന്ന 'വോൾട്ട ഗ്രാൻഡെ' സ്വർണ്ണ ഖനി ന്യൂയോർക്ക് നഗരത്തിന്റെ ഇരട്ടി വലിപ്പമുള്ള (1,735 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തെ നശിപ്പിക്കുമെന്നാണ് ആമസോൺ വാച്ചിന്റെ റിപ്പോർട്ട് നൽകുന്ന സൂചന.

ഖനനമാലിന്യങ്ങൾ തടഞ്ഞുനിർത്തുന്ന അണക്കെട്ടുകൾ തകർന്നാൽ നദിയിലെ ജീവൻ തുടച്ചുനീക്കപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പും നൽകുന്നുണ്ട്.

ഈ പദ്ധതി നേരിട്ട് ബാധിക്കുന്ന 57-ഓളം തദ്ദേശീയ സമൂഹങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന് നേതാവായ സോൾ ജുറുന ആരോപിച്ചു. "ഞങ്ങളെ അദൃശ്യരാക്കി മാറ്റാനാണ് സർക്കാരും കമ്പനിയും ശ്രമിക്കുന്നത്" എന്ന് സിക്രിൻ നേതാവ് എൻഗ്രെൻകരാറ്റി ഇതിനെതിരെ പ്രതികരിച്ചു.

ഒഡീഷയിൽ പൊലിസ് അതിക്രമം; ഐക്യദാർഢ്യവുമായി സിവിൽ സൊസൈറ്റി

സമാനമായ രീതിയിൽ ഒഡീഷയിലെ റായഗഡ ജില്ലയിലുള്ള സിജിമാലി കുന്നുകളിലും പ്രക്ഷോഭം ശക്തമാവുകയാണ്. വേദാന്ത ഗ്രൂപ്പിന്റെ ബോക്സൈറ്റ് ഖനിക്കെതിരെ സമരം ചെയ്യുന്ന ആദിവാസികൾക്ക് നേരെ പൊലിസ് ക്രൂരമായ അതിക്രമം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.കാന്തമാൽ ഗ്രാമവാസികളെ ഉറക്കത്തിൽ പൊലിസ് ആക്രമിച്ചതായും ഭൂമി ഒഴിഞ്ഞുപോകാത്തവരെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇതിനെതിരെ ഏപ്രിൽ 8-ന് ഭുവനേശ്വറിൽ വിവിധ മനുഷ്യാവകാശ സംഘടനകൾ ഒത്തുകൂടി. ‘വേദാന്ത ഗോ ബാക്ക്’, ‘സേവ് സിജിമാലി’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രതിഷേധം.

ലോകം കേൾക്കേണ്ട സന്ദേശം

സ്വർണ്ണത്തേക്കാളും,അലുമിനിയത്തേക്കാളും വില തങ്ങളുടെ ജീവനും പ്രകൃതിക്കും നൽകണമെന്നാണ് ലോകത്തിന്റെ ഇരുവശങ്ങളിൽ നിന്നുമുള്ള ഈ ആദിവാസി ശബ്ദങ്ങൾ ഒരേപോലെ ആവശ്യപ്പെടുന്നത്. ഖനന മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന നയങ്ങളിൽ നിന്ന് സർക്കാരുകൾ പിന്മാറണമെന്ന ശക്തമായ താക്കീതാണ് ബ്രസീലിയയിലെയും ഭുവനേശ്വറിലെയും തെരുവുകൾ നൽകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  4 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  4 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  4 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  4 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  4 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  4 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  4 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  4 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  4 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  4 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  4 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  4 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  4 days ago