HOME
DETAILS

വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ വൈകീട്ട് കുറവ്

  
April 10, 2026 | 11:58 AM

gold-price-fluctuation-india-morning-rise-evening-fall

രാവിലെ കൂടിയ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങി. പശ്ചിമേഷ്യയിലെ യുദ്ധഭീതിയ്ക്ക് താല്‍ക്കാലിക വിരാമമായതോടെയാണ് രാവിലെ സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. രാവിലെ പവന് 600 രൂപയാണ് വര്‍ധിച്ചത്.യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 

രാജ്യാന്തര വിപണിയില്‍ ഇന്ന് വില കുറഞ്ഞിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ചുള്ള ്അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ രാജ്യാന്തര എണ്ണവില വീണ്ടും കൂടാന്‍ കാരണമായിട്ടുണ്ട്. ഇതാണ് സ്വര്‍ണവിലയ്ക്ക് തിരിച്ചടിയായത്. സ്വര്‍ണം ഔണ്‍സിന് 42 ഡോളര്‍ ഇടിഞ്ഞ് 4749 ഡോളറാണ് നിലവില്‍ രാജ്യാന്തര വില. 

യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിന്റെ പാത പിന്തുടരാന്‍ ഇറാനും യു.എസ്- ഇസ്‌റാഈല്‍ സഖ്യവും തീരുമാനിച്ചാല്‍ എണ്ണ വില താഴുകയും സ്വര്‍ണവില കുതിക്കുകയും ചെയ്‌തേക്കും. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ എണ്ണ വില കുതിക്കുകയും സ്വര്‍ണവില താഴേക്ക് നീങ്ങുകയും ചെയ്യും. 

ഇപ്പോഴത്തെ സ്വര്‍ണവില

പവന് 480 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,965 രൂപയായി. രാവിലെ പവന് 600 രൂപയും ഗ്രാമിന് 75 രൂപയും വര്‍ധിച്ചിരുന്നു. 

18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,545 രൂപയായി.  

 

Gold prices showed volatility today, rising in the morning session before declining by the evening. The fluctuation reflects ongoing uncertainty in the market, influenced by global trends and investor sentiment. Analysts suggest that such short-term movements are common and advise investors to stay cautious while making decisions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

Kerala
  •  3 days ago
No Image

ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

ഷാർജയിൽ പിഞ്ചുകുഞ്ഞിനെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം; പ്രതികളായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം

uae
  •  3 days ago
No Image

യുഎഇയിൽ ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജൂൺ 15 തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി

uae
  •  3 days ago
No Image

സജീവമാകാന്‍ കോക്രോച്ച് ജനതാപാര്‍ട്ടി; ഔദ്യോഗിക വക്താക്കളെ നിയമിച്ചു

National
  •  3 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

International
  •  3 days ago
No Image

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിട്ടു

National
  •  3 days ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ജി പരമേശ്വര ഉപമുഖ്യമന്ത്രി

National
  •  3 days ago
No Image

ഇ.ഡി റെയ്ഡിനിടെ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യമില്ല

Kerala
  •  3 days ago
No Image

മഴ കനക്കും: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 days ago