HOME
DETAILS

ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?

  
Web Desk
April 10, 2026 | 12:18 PM

us mq-4c triton drone vanishes over strait of hormuz amid ceasefire with iran

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്റെ മുകളിൽ നിരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന യുഎസിന്റെ ഡ്രോൺ പെട്ടെന്ന് അപ്രത്യക്ഷമായി. നാവികസേനയുടെ നിരീക്ഷണ ഡ്രോണിൽ ഉൾപ്പെട്ട 'MQ-4C ട്രൈറ്റൺ' ആണ് അപ്രത്യക്ഷമായത്. യുഎസും ഇറാനുമായുള്ള വെടിനിർത്തൽ കരാർ അടുത്തിടെയാണ് പ്രാബല്യത്തിൽ വന്നത്. ഇതിന് ശേഷം ആണ് ഇപ്പോൾ ഹോർമുസ് കടലിടുക്കിന് മുകളിൽ വച്ച് യുഎസിന്റെ നിരീക്ഷണ ഡ്രോണിനെ പെട്ടെന്ന് കാണാതാകുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച പേർഷ്യൻ ഗൾഫ് ഭാ​ഗത്തിനനടുത്ത് മൂന്ന് മണിക്കൂറോളം ഈ ‍ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു. പറക്കലിന് ശേഷമാണ് റഡാറുകളിൽ നിന്ന് ഡ്രോൺ മിന്നി മറഞ്ഞത്. സഊദി അറേബ്യയുടെ വ്യോമാതിർത്തി കടന്ന് വിമാനം പെട്ടെന്ന് ദിശമാറി വടക്കുകിഴക്ക് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു.

ഏകദേശം 50,000 അടിയോളം ഉയരത്തിലായിരുന്നു ഡ്രോൺ സഞ്ചരിച്ചിരുന്നത്. പെട്ടെന്നാണ് 10,000 അടിയിലേക്ക് താഴ്ന്നത്. നിരീക്ഷണത്തിന് ശേഷം ഇറ്റലിയിലെ സിഗോനെല്ല നാവിക കേന്ദ്രത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കാണാതാകുന്നതിന് മുൻപ് അടിയന്തര ​ഘട്ടത്തിൽ പുറപ്പെടുവിക്കുന്ന സി​ഗ്നലും നിയന്ത്രണ കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് പുറപ്പെടുവിക്കുന്ന സിഗ്നലുകളും ഡ്രോൺ പ്രക്ഷേപണം ചെയ്തിരുന്നു.

ഇറാൻ വെടിവെച്ചിട്ടതാണോ?

ഹോർമുസ് കടലിടുക്കിലെ പ്രധാന ജലപാതകൾ കപ്പൽ മുഖേനയുള്ള ചരക്ക് ​ഗതാ​ഗതത്തിന് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാറിൽ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ അത്യാധുനികമായ ഈ ഡ്രോൺ പെട്ടെന്ന് അപ്രത്യക്ഷമായത്. ഡ്രോണിനെ ഇറാൻ ആക്രമിച്ചതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. അതേസമയം അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

ഇറാനിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണിനെ തകർക്കാൻ ലക്ഷ്യം വെച്ചതിന് വ്യക്തമായ തെളിവുകൾ ഇതുവരെ ലഭ്യമല്ല. എന്നാൽ ഡ്രോൺ കാണാതായത് സംബന്ധിച്ച് അമേരിക്കയുടെ ഏറ്റവും ചെലവേറിയ രഹസ്യാന്വേഷണ പ്ലാറ്റ്‌ഫോമിനെ തകർക്കാൻ ഇറാനു ശേഷിയുണ്ടെന്ന സൂചനയാണിത് നൽകുന്നത് എന്ന് ഇറാനിലെ പ്രതിരോധ വിദഗ്ധർ നിരീക്ഷിക്കുന്നു.

എന്താണ് MQ-4C ട്രൈറ്റൺ?

നിലവിൽ അമേരിക്കയുടെ കൈവശമുള്ള ഏറ്റവും അത്യാധുനികമായ സമുദ്ര നിരീക്ഷണ ഡ്രോണുകളിൽ ഒന്നാണിത്. സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR), ഇൻഫ്രാറെഡ് വീഡിയോ ക്യാമറകൾ, ഇലക്ട്രോണിക് ഇന്റലിജൻസ് ശേഖരണ സംവിധാനം എന്നിവയുണ്ട്. 50,000 അടി ഉയരത്തിലൂടോ 24 മണിക്കൂറിലധികം തുടർച്ചയായി പറക്കാൻ സാധിക്കും.

സംഭവത്തെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡോ നാവികസേനയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.   ഡ്രോണിനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

 

a us navy mq-4c triton surveillance drone, valued at over $200 million, has disappeared over the strait of hormuz after sending out an emergency signal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  11 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  11 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  11 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  11 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  11 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  11 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  11 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  11 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  11 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  11 days ago