HOME
DETAILS

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

  
Web Desk
April 10, 2026 | 12:37 PM

vote-for-note allegations ec records sobha surendrans statement after congress releases video evidence

 പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വോട്ടിന് വേണ്ടി ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പണം നൽകിയെന്ന ആരോപണത്തിൽ കൂടുതൽ അന്വേഷണം. വോട്ടർമാരെ സ്വാധീനിക്കാൻ പണത്തെ കൂടാതെ വിലകൂടിയ സാരികളും വിതരണം ചെയ്തു എന്ന പരാതിയിൽ ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമ്മിഷൻ രേഖപ്പെടുത്തി . ആർഡിഒ ഓഫീസിലെത്തിയാണ് ശോഭ കമ്മിഷന് മുമ്പാകെ മൊഴി നൽകിയത്.

വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പാണ് പാലക്കാട് മണ്ഡലത്തിൽ ബി‍ജെപിയുടെ നെറികെട്ട രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം കേരള ജനത ഒന്നടങ്കം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ വയോധികയായ ദേവു എന്ന സ്ത്രീക്ക് ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ പണം നൽകിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പുറത്തുവന്നതോടെയാണ് സംഭവം വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.

ശോഭയ്ക്കൊപ്പമെത്തിയ യുവതി വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പണം ലഭിച്ചുവെന്ന് വയോധിക ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് തിരുത്തി പറഞ്ഞു. അതേസമയം പിരായിരിയിൽ വോട്ടർമാർക്ക് ബിജെപി സാരികൾ വിതരണം ചെയ്തതായും കോൺഗ്രസും സിപിഎമ്മും ആരോപിച്ചു.

ശോഭാ സുരേന്ദ്രന്റെ വാദം

ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ശോഭാ സുരേന്ദ്രൻ ചെയ്തത്. ഇത് കോൺഗ്രസ് കെട്ടിച്ചമച്ച നാടകമാണെന്ന് വരെ ശോഭാ സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് സമൂ​ഹമാധ്യമങ്ങളിൽ വ്യാപകമായി പുറത്ത് വന്ന ദ‍ൃശ്യങ്ങൾ എഐ ഉപയോ​ഗിച്ച് നിർമ്മിച്ചതാണെന്നും ശോഭാ ആരോപിച്ചു.

പണം നൽകിയത് കോൺഗ്രസ് നിയോഗിച്ച വനിതയാണ് എന്നാണ് മറ്റൊരു ആരോപണം ഉന്നയിക്കുന്നത്. പ്രചാരണത്തിനിടെ കാറിലിരുന്നവർ തനിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ചിട്ടുണ്ടെന്ന് വരെ ശോഭാ സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നടിച്ചു.

ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

ശോഭ ഉന്നയിച്ച വാദങ്ങൾ കള്ളമാണെന്ന് തെളിയിക്കാൻ കൂടുതൽ ദൃശ്യങ്ങളുമായി കോൺഗ്രസ് വീണ്ടും രംഗത്തെത്തി. പണം നൽകിയ സ്ത്രീ ശോഭാ സുരേന്ദ്രനൊപ്പം വിവിധ പ്രചാരണ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും സജീവമായി ഉണ്ടായിരുന്നതിന്റെ തെളിവുകൾ കോൺഗ്രസ് പുറത്തുവിട്ടു. ഇതിൽ ശോഭാ സുരേന്ദ്രന്റെ പ്രതികരണം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടർ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കമ്മിഷൻ വിശദമായി പരിശോധിച്ചുവരികയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എൽഡിഎഫും യുഡിഎഫും ഒരേപോലെ ആരോപിക്കുന്നത്.

 

The Election Commission has recorded the statement of NDA candidate Sobha Surendran following allegations of voter bribery in the Palakkad constituency. The controversy erupted after the Congress party released video footage purportedly showing a member of Shobha’s campaign team handing over cash to an elderly woman, identified as Devu, in Kannadi Panchayat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദ്രപ്രസ്ഥത്തിൽ 'സഞ്ജു' തരംഗം; ഡൽഹിയെ തകർത്ത് ചെന്നൈ; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ജീവൻ വെച്ച് സൂപ്പർ കിങ്‌സ്

Cricket
  •  5 days ago
No Image

'ആരാധനയല്ല വേണ്ടത്, രാഷ്ട്രീയ ബോധമാണ്'; വിജയ്‌യുടെ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്; കാമരാജിനെ ഓർമ്മിപ്പിച്ച് എക്സ് പോസ്റ്റ്

National
  •  5 days ago
No Image

ഗൂഗിൾ എ.ഐ 'യുദ്ധക്കരുവാകുന്നു'; വംശഹത്യയിൽ പങ്കാളികളാകില്ലെന്ന് ജീവനക്കാർ; ഡീപ്‌മൈൻഡിൽ ചരിത്രപരമായ യൂണിയൻ നീക്കം

International
  •  5 days ago
No Image

മലയാളി യുവാവിന്റെ ക്രൂരത; ബെംഗളൂരുവിൽ മർദനമേറ്റ യുവതി മരിച്ചു; ലൈംഗികാതിക്രമം നടന്നുവെന്ന് എഫ്.ഐ.ആർ, പ്രതി ഒളിവിൽ

crime
  •  5 days ago
No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  5 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  5 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  5 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  5 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  5 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  5 days ago