HOME
DETAILS

പാമ്പിനെ വിശ്വസിക്കാം, ഒരിക്കലും ബിജെപിയെ വിശ്വസിക്കരുത്'; രൂക്ഷ വിമർശനവുമായി മമത ബാനർജി 

  
Web Desk
April 10, 2026 | 2:00 PM

you can trust a snake but never the bjp mamata banerjee launches sharp attack

കൊൽക്കത്ത: ബിജെപി സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'ഒരു പാമ്പിനെപ്പോലും വിശ്വസിക്കാം, പക്ഷേ, ഒരിക്കലും നിങ്ങൾ ബിജെപിയിൽ വിശ്വാസമർപ്പിക്കരുത്' എന്ന് മമത ബാനർജി പറഞ്ഞു.

വടക്കൻ 24 പർഗാനാസ് ജില്ലയിലെ തെന്തുലിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു മമതയുടെ പരാമർശം. അസം നിയമസഭാ തെരഞ്ഞെടുപ്പിൽ വി‍ജയിക്കുന്നതിന് വേണ്ടി ബിജെപി സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ വലിയ തോതിൽ അസമിൽ എത്തിച്ചുവെന്നും മമത ആരോപിച്ചു. 

അസമിലെ ജനങ്ങളെ വിശ്വാസമില്ലാത്ത രീതിയാണ് ബിജെപി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്വീകരിച്ചിരിക്കുന്നത്. അല്ലെങ്കിൽ എന്തിനാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കൂട്ടമായി അസമിൽ വലിയ തോതിൽ എത്തിച്ചത്. ഉത്തർപ്രദേശിൽ നിന്ന് ട്രെയിനിൽ 50,000 പേരെയാണ് ഇപ്രകാരം അസമിൽ ബിജെപി എത്തിച്ചത്. രാജ്യത്തെ ഒരു അന്വേഷണ ഏജൻസിയും ഇപ്പോൾ നിഷ്പക്ഷമല്ല, അല്ലെങ്കിൽ ഇതെല്ലാം ഇവിടെ നടക്കുമോ? ബിജെപി അവരെയെല്ലാം വിലയ്‌ക്കെടുത്തതായും മമത പറഞ്ഞു.

പുറത്തുവന്ന വാർത്തകൾ പ്രകാരം പശ്ചിമ ബംഗാളിലെ എസ്‌ഐആർ നടപടിയിൽ 90 ലക്ഷം പേരെയാണ് വോട്ടർ പട്ടിരയിൽ നിന്നും ഒഴിവാക്കിയത്. അതിൽ 60 ലക്ഷത്തോളം ഹിന്ദുക്കളും 30 ലക്ഷം മുസ്‌ലിംകളുമാണ് ഉൾപ്പെടുന്നത്. തന്റെ മണ്ഡലത്തിൽ പോലും ഇത്തരത്തിൽ നിരവധി പേരെ ഒഴിവാക്കിയിട്ടുണ്ടെന്നും മമത ബാനർജി പറഞ്ഞു.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ മാംസം കഴിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന് മമത മുന്നറിയിപ്പ് നൽകി. 'ഇവിടെ ജനങ്ങൾ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥിതി അതല്ല. ബിഹാറിൽ മത്സ്യം കഴിക്കാൻ പോലും അനുവാദമില്ല, അതുകൊണ്ടാണ് അവിടുന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്,' മമത പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ അതിക്രമങ്ങൾ നേരിടുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ബംഗാളികളെ സംരക്ഷിക്കാൻ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'സോനാർ ബംഗ്ലാ' (സ്വർണ്ണ ബംഗാൾ) വാഗ്ദാനം ചെയ്യാൻ അവകാശമില്ലെന്ന് മമത പറഞ്ഞു. സംസ്ഥാനത്തെ 294 സീറ്റുകളിലും തന്നെ സ്ഥാനാർഥിയായി കാണണമെന്ന് മമത വോട്ടർമാരോട് അഭ്യർത്ഥിച്ചു.

 

west bengal chief minister mamata banerjee launched a scathing attack on the bjp, stating that one could even trust a snake but never the saffron party. speaking at a public event, she accused the party of betraying the people and failing to fulfill its promises.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ സി.എന്‍.ജിക്ക് വീണ്ടും വിലകൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധന

National
  •  2 days ago
No Image

മഴയത്ത് ടിപ്പറിന്റെ അടിയില്‍ അഭയം തേടിയ യുവാവ് ഡംപ് ബോക്‌സ് തലയില്‍ വീണ് മരിച്ചു

Kerala
  •  2 days ago
No Image

മാറാടും മലബാര്‍ കലാപവും മറക്കില്ല, യു.ഡി.എഫ് അധികാരത്തിലേറും മുന്‍പ് ലീഗ് ഭരിച്ചുതുടങ്ങി; വീണ്ടും കടന്നാക്രമിച്ച് വെള്ളാപ്പള്ളി

Kerala
  •  2 days ago
No Image

യു.എ.ഇയില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  | UAE Weather Alert

uae
  •  2 days ago
No Image

സംസ്ഥാനത്ത് ക്ഷയ രോ​ഗികളുടെ എണ്ണം കുറയുന്നു, കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

Kerala
  •  2 days ago
No Image

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala
  •  2 days ago
No Image

ബിഗ് മിസ്; ഇവരിത്തവണ ലോകകപ്പിനില്ല, ലോകം കാത്തിരിക്കുന്ന കാൽപ്പന്തുകളിക്ക് ഇനി 25 നാൾ കൂടി

International
  •  2 days ago
No Image

ധനകാര്യവും തുറമുഖവും മുഖ്യമന്ത്രിക്ക്, എം.ലിജുവും ബിന്ദുകൃഷ്ണയും പട്ടികയില്‍; ലീഗിന് 5 മന്ത്രിമാര്‍; സാധ്യതാ പട്ടിക ഇങ്ങനെ

Kerala
  •  2 days ago
No Image

കമാൽ മൗല മസ്ജിദിൽ പൂജ തുടങ്ങി; പള്ളിക്ക് മറ്റൊരു സ്ഥലത്ത് ഭൂമി ആവശ്യപ്പെടില്ലെന്ന് മുസ്‍ലിംകള്‍

National
  •  2 days ago
No Image

കമാല്‍ മൗല മസ്ജിദ് ക്ഷേത്രമാണെന്ന വാദം രേഖകള്‍ നിരത്തി ഖണ്ഡിച്ച് ചരിത്രകാരി രുചിക ശര്‍മ്മ

National
  •  2 days ago