HOME
DETAILS

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

  
Web Desk
April 10, 2026 | 3:19 PM

malegaon case acquitted shrikant purohit to get brigadier rank retirement proceedings stayed

ന്യൂഡൽഹി: വിവാദമായ മലേഗാവ് സ്‌ഫോടനക്കേസിൽ എൻഐഎ കോടതി കുറ്റവിമുക്തനാക്കിയ ലെഫ്റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് സൈന്യം ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നു. 2026 മാർച്ച് 31-ന് സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്ന പുരോഹിതിന്റെ വിരമിക്കൽ നടപടികൾ സായുധ സേനാ ട്രൈബ്യൂണൽ സ്റ്റേ ചെയ്തതോടെയാണ് സ്ഥാനക്കയറ്റത്തിന് വഴിതെളിഞ്ഞത്.

നീണ്ട വിചാരണാ നടപടികൾ തന്റെ ഔദ്യോഗിക ജീവിതത്തെയും അർഹമായ സ്ഥാനക്കയറ്റങ്ങളെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുരോഹിത് ട്രൈബ്യൂണലിനെ സമീപിച്ചത്. ഈ ഹരജി പരിഗണിച്ചാണ് ട്രൈബ്യൂണൽ വിരമിക്കൽ നടപടികൾ തടയുകയും സ്ഥാനക്കയറ്റത്തിന് അനുമതി നൽകുകയും ചെയ്തത്.

കേസിൽ 2025 ജൂലൈ 31-ന് മുംബൈയിലെ പ്രത്യേക എൻഐഎ കോടതി പ്രസാദ് ശ്രീകാന്ത് പുരോഹിതിനെയും മുൻ എംപി പ്രജ്ഞാസിങ് ഠാക്കൂർ ഉൾപ്പെടെയുള്ള മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കി. പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. മേജർ രമേശ് ഉപാധ്യായ, അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികൾ.

2008 സെപ്റ്റംബർ 29-ന് മഹാരാഷ്ട്രയിലെ മലേഗാവിലുള്ള പള്ളിക്ക് സമീപം മോട്ടർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആദ്യം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (ATS) അന്വേഷിച്ച കേസ് എൻഐഎ 2011-ലാണ് ഏറ്റെടുത്തത്.

സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയിൽ പുരോഹിതിനും പ്രജ്ഞാസിങ്ങിനും പങ്കുണ്ടെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കുറ്റവിമുക്തനാക്കപ്പെട്ട പുരോഹിതിന്, ഈ സ്ഥാനക്കയറ്റം ഔദ്യോഗിക ജീവിതത്തിലെ വലിയ അംഗീകാരമായി മാറും.

 

Following his acquittal in the 2008 Malegaon blast case, the Indian Army has approved the promotion of Prasad Shrikant Purohit to the rank of Brigadier. Although he was scheduled to retire on March 31, 2026, the Armed Forces Tribunal (AFT) stayed his retirement after he filed a petition stating that the prolonged trial had hindered his career progression.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ആക്രമണത്തിനെതിരായ ഗൾഫ് രാജ്യങ്ങളുടെ നിലപാട് നിഷ്‌ക്രിയത്വത്തേക്കാൾ അപകടകരമെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  a day ago
No Image

ഹജർ പർവതനിരകൾക്കിടയിലൂടെ ഒരു യാത്ര; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാത്രാനുഭവം പങ്കിട്ട് മാധ്യമങ്ങൾ

uae
  •  a day ago
No Image

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

National
  •  a day ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  a day ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  a day ago
No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  a day ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  a day ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  a day ago