ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം
ഭുവനേശ്വര്‍: ഒഡീഷയിലെ കലഹണ്ടി ജില്ലയില്‍ ബീഫ് പാകം ചെയ്‌തെന്നാരോപിച്ച് ദലിത് യുവാവിന് ഗോരക്ഷകരുടെ ക്രൂരമര്‍ദ്ദനം. യുവാവിനെ ചെരുപ്പ് മാലയണിയിച്ച് റോഡിലിരുത്തുകയും, തലയിലൂടെ ചാണകവെള്ളം ഒഴിക്കുകയും ചെയ്തു. വ്യാഴാഴ്ച്ച ഭവാനിപട്‌ന ടൗണിലാണ് ക്രൂരകൃത്യം നടന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുവാവിനെ തറയിലിരുത്തി കഴുത്തില്‍ ചെരുപ്പ് മാലയിട്ട ശേഷം ഇയാള്‍ പാകം ചെയ്തതാണെന്ന് ആരോപിക്കുന്ന മാംസം മുന്നില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് തലയില്‍ സ്റ്റീല്‍ പാത്രം കമിഴ്ത്തി വെക്കുകയും, ബക്കറ്റില്‍ കരുതിയിരുന്ന ചാണകവെള്ളം തലയിലൂടെ ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ചുറ്റും കൂടിയിരുന്ന നാട്ടുകാര്‍ പ്രതികരിക്കാതെ യുവാവിനെ പരിഹസിക്കുന്നതും, വീഡിയോ പകര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവ സ്ഥലത്ത് ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ അക്രമികളെ തടയാനോ, യുവാവിനെ രക്ഷിക്കാനോ പൊലിസുകാരന്‍ ശ്രമിക്കുന്നില്ല.
അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ ഒഡിഷ പൊലിസ് തയ്യാറായിട്ടില്ല. ആക്രമണത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരാണെന്ന് ഒഡിഷ കോണ്‍ഗ്രസ് നേതാവ് അമിയ പാണ്ഡവ് പറഞ്ഞു.
dalit youth was brutally beaten by cow vigilantes in kalahandi district odisha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."