HOME
DETAILS
MAL
ആര്‍ട്ടിമെസ് 2 ദൗത്യ സംഘം ഭൂമിയിലെത്തി; ഓറിയോണ്‍ ബഹിരാകാശ പേടകം പസഫിക് സമുദ്രത്തില്‍ ഇറങ്ങി
Web Desk
April 11, 2026 | 12:57 AM
വാഷിങ്ടണ്‍: ആര്‍ട്ടിമെസ് 2 ഓറിയോണ്‍ ബഹിരാകാശ പേടകം പസഫിക് സമുദ്രത്തില്‍ ഇറങ്ങി. സഞ്ചാരികളെ പേടകത്തില്‍ നിന്ന് പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പത്ത് ദിവസത്തെ വിജയകരമായ പര്യടനത്തിന് ശേഷം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന പസഫിക് സമുദ്ര ഭാഗത്ത് സ്പ്ലാഷ് ഡൗണ്‍ ചെയ്തു.
അഞ്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറം ആദ്യമായാണ് മനുഷ്യരെയും വഹിച്ചുള്ള മനുഷ്യന്റെ ചാന്ദ്ര യാത്രയ്ക്ക് നാസ തയ്യാറെടുത്തത്. ഭൂമിയില്‍ നിന്ന് കാണാത്ത ചന്ദ്രന്റെ മറുപുറം കണ്ടാണ് സഞ്ചാരികള്‍ തിരിച്ചെത്തിയത്. നാലേ കാലിന് ചന്ദ്രന്റെ പിന്നിലേക്ക് പോയ പേടകവുമായി നാല്‍പ്പത് മിനുട്ടോളം സമ്പര്‍ക്കം വേര്‍പ്പെട്ടിരുന്നു. പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."