ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍; നാടിനെ നടുക്കിയ ക്രൂരത
കുശിനഗര്‍: ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്കും അമ്മയ്ക്കും നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 23കാരിയായ കാജല്‍ മരണത്തിന് കീഴടങ്ങി. കാജലിന്റെ അമ്മ ലീലാവതി ദേവിയും (58) അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രിയായിരുന്നു രാംകോള പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മോര്‍വാനില്‍ നാടിനെ നടുക്കിയ സംഭവം ന
ടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയുടെയും മകളുടെയും അടുത്തേക്ക് വീടിന്റെ മേല്‍ക്കൂരയിലൂടെയാണ് അക്രമി എത്തിയത്. ആരും കാണാതെ അകത്തുകയറിയ അജ്ഞാതന്‍ ഉറങ്ങുകയായിരുന്ന ഇവര്‍ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത്. ഗോരഖ്പുര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് കാജല്‍ മരിച്ചത്. ലീലാവതി ദേവിയുടെ നില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. അക്രമിയെ കണ്ടെത്താനായി പൊലിസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
In a horrific incident in Uttar Pradesh's Kushinagar, a 23-year-old woman lost her life and her mother was critically injured after an unidentified assailant poured acid on them while they were asleep.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."