എച്ച്‌ഐവി ബാധിതന്‍ രക്തം ബലമായി കുത്തിവച്ചു; ക്രൂരതയ്ക്ക് ഇരയായ 24കാരി ഒടുവില്‍ ജീവിതം അവസാനിപ്പിച്ചു
ഹൈദരാബാദ്: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ പ്രതികാര ബുദ്ധിയോടെ എച്ച്‌ഐവി ബാധിതനായ യുവാവ് തന്റെ രക്തം ബലമായി കുത്തിവച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ 24കാരിയെയാണ് വെള്ളിയാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഒരു മാസം മുന്‍പ് നടന്ന അതിക്രൂരമായ ആക്രമണത്തിന് പിന്നാലെയുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദമായിരുന്നു യുവതിയെ മരണത്തിലേക്ക് നയിച്ചത്. ബന്ധുക്കളായ മനോഹറും യുവതിയും തമ്മിലുള്ള വിവാഹബന്ധം വീട്ടുകാര്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ മനോഹറിന്റെ മാതാപിതാക്കള്‍ എച്ച്‌ഐവി ബാധിതരാണെന്ന് അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാര്‍ക്ക് സംശയമായി.
കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ പരിശോധനയില്‍ മനോഹറിനും രോഗബാധയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ പ്രകോപിതനായ മനോഹര്‍ മാര്‍ച്ച് 11ന് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും തുടര്‍ന്ന് സിറിഞ്ച് ഉപയോഗിച്ച് സ്വന്തം രക്തം എടുത്ത് യുവതിയുടെ ശരീരത്തിലേക്ക് ബലമായി കുത്തിവയ്ക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പൊലിസ് മനോഹറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആക്രമണം നടന്ന് ഒരു മാസത്തിന് ശേഷമാണ് യുവതി ജീവനൊടുക്കിയത്. എച്ച്‌ഐവി ബാധിക്കുമോ എന്ന ഭയവും സമൂഹത്തില്‍ നിന്നുള്ള അവഗണനയും യുവതിയെ തളര്‍ത്തിയെന്നാണ് പൊലിസ് പറയുന്നത്. കടുത്ത വിഷാദത്തിലായിരുന്ന യുവതിക്ക് ആ ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാനും സാധിച്ചില്ല. വെള്ളിയാഴ്ച മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
A 24-year-old woman in Hyderabad died by suicide a month after her former fiancé, who was HIV positive, forcibly injected his blood into her body for calling off their wedding.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."