കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; സഹതടവുകാരിയുടെ തല ഭിത്തിയിലിടിച്ച് കെനിയന്‍ യുവതി
കൊച്ചി: കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. റിമാന്‍ഡ് തടവുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സഹതടവുകാരിയായ കെനിയന്‍ സ്വദേശിനിക്കെതിരെ പൊലിസ് കേസെടുത്തു.
പാസ്‌പോര്‍ട്ട് നിയമലംഘനത്തിന് ജയിലില്‍ കഴിയുന്ന അക്കിനി ഒന്യാങ്ങോയ്‌ക്കെതിരെയാണ് ഇന്‍ഫോപാര്‍ക്ക് പൊലിസ് നടപടിയെടുത്തിരിക്കുന്നത്. മര്‍ദനമേറ്റ തടവുകാരി നാഫിലയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ജയിലില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സമയത്തായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് അക്കിനിയും നാഫിലയും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം മൂത്തതോടെ പ്രകോപിതയായ അക്കിനി നാഫിലയുടെ കഴുത്തിന് പിടിച്ചു തള്ളുകയും തല ഭിത്തിയില്‍ ശക്തമായി ഇടിപ്പിക്കുകയുമായിരുന്നു.
ബഹളം കേട്ടെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് ഇരുവരേയും പിടിച്ചു മാറ്റിയതിനാല്‍ വലിയ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. തലയ്ക്ക് പരിക്കേറ്റ നാഫിലയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചതിനും സഹതടവുകാരിയെ ആക്രമിച്ചതിനും അക്കിനിക്കെതിരെ കൂടുതല്‍ അച്ചടക്ക നടപടികള്‍ ഉണ്ടായേക്കും.
A Kenyan national being held at Kakkanad Women's Jail has been booked for allegedly assaulting a fellow inmate and slamming her head against a wall following a heated argument over serving food.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."