HOME
DETAILS

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; 'കൈ' കൊടുത്ത് ജി. സുധാകരൻ, വിജയമുറപ്പിച്ച് യുഡിഎഫ്

  
Web Desk
April 11, 2026 | 8:53 AM

ambalapuzha constituency analysis cpm concerned as g sudhakaran and udf claim victory

ആലപ്പുഴ: കേരളം ഉറ്റുനോക്കിയ അതിശക്തമായ പോരാട്ടം നടന്ന അമ്പലപ്പുഴയിൽ വോട്ടെടുപ്പിന് പിന്നാലെ മുന്നണികൾ കണക്കെടുപ്പിൽ. സിറ്റിംഗ് സീറ്റ് നിലനിർത്താമെന്ന് സിപിഎം അവകാശപ്പെടുമ്പോഴും അടിത്തട്ടിൽ പാർട്ടി വോട്ടുകൾ ചോർന്നോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതേസമയം, സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജി. സുധാകരന്റെ ആത്മവിശ്വാസം ഇടതുക്യാമ്പിന്റെ ഉറക്കം കെടുത്തുകയാണ്.

സുധാകരൻ പ്രഭാവത്തിൽ യുഡിഎഫ് തരംഗം?

അമ്പലപ്പുഴയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി നടക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. ജി. സുധാകരൻ എന്ന വ്യക്തിക്ക് മണ്ഡലത്തിലുള്ള സ്വാധീനവും യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകളും ഒത്തുചേർന്നപ്പോൾ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായി അവർ കണക്കുകൂട്ടുന്നു.അയ്യായിരം മുതൽ പതിനായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും അമർഷവും സുധാകരന് അനുകൂലമായി വോട്ടായി മാറിയെന്നും യുഡിഎഫ് വിലയിരുത്തുന്നു.

ആശങ്കയൊഴിയാതെ സിപിഎം

മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും നേരിട്ടെത്തി പ്രചാരണം നയിച്ച മണ്ഡലത്തിൽ തോൽവി സമ്മതിക്കാൻ സിപിഎം തയ്യാറല്ല. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള പ്രചാരണം ഫലം കാണുമെന്നാണ് ഔദ്യോഗിക നിലപാട്. എന്നാൽ ബൂത്ത് തല അവലോകനത്തിൽ പാർട്ടി വോട്ടുകളിൽ വിള്ളൽ വീണതായി ചില സൂചനകളുണ്ട്.

രണ്ടായിരത്തിൽ താഴെ വോട്ടുകൾക്ക് എങ്ങനെയെങ്കിലും കടന്നുകൂടാം എന്ന നേരിയ പ്രതീക്ഷയിലാണ് പ്രാദേശിക നേതൃത്വം.പാർട്ടി കോട്ടകളിൽ സുധാകരൻ നടത്തിയ കടന്നുകയറ്റം വോട്ടിംഗിൽ പ്രതിഫലിച്ചാൽ ഫലം തിരിച്ചടിയായേക്കും.

അഭിമാനപ്പോരാട്ടം

ജി. സുധാകരനെ സംബന്ധിച്ചിടത്തോളം തന്റെ രാഷ്ട്രീയ നിലനിൽപ്പിന്റെ പോരാട്ടമാണിത്. സിപിഎമ്മിനാകട്ടെ, മുതിർന്ന നേതാവ് പാർട്ടി വിട്ടുപോയി മറ്റൊരു മുന്നണിയിൽ മത്സരിച്ച് ജയിക്കുന്നത് വലിയ രാഷ്ട്രീയ നാണക്കേടുണ്ടാക്കും. വോട്ടെടുപ്പ് കഴിഞ്ഞ് ഔദ്യോഗിക കണക്കുകൾ പുറത്തുവരാനിരിക്കെ, അമ്പലപ്പുഴയിലെ ജനവിധി ആർക്കൊപ്പമാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago