സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്
ന്യൂഡല്‍ഹി: സിബിഎസ്ഇ സ്‌കൂളുകളില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായുള്ള ത്രിഭാഷാ പഠനം ഈ അധ്യയന വര്‍ഷം മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ ഉത്തരവ്. ആറാം ക്ലാസില്‍ മൂന്നാം ഭാഷാ പഠനം ഇതുവരെ ആരംഭിക്കാത്ത സ്‌കൂളുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ക്ലാസുകള്‍ തുടങ്ങണമെന്നാണ് സിബിഎസ്ഇ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പാഠപുസ്തകങ്ങള്‍ ലഭ്യമായില്ലെങ്കില്‍ നിലവിലുള്ള പുസ്തകങ്ങള്‍ ഉപയോഗിച്ച് പഠനം തുടങ്ങാനാണ് നിര്‍ദേശം.
പുതിയ നിയമപ്രകാരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം നിര്‍ബന്ധമായും ഇന്ത്യന്‍ ഭാഷകളായിരിക്കണം. ഏപ്രിലില്‍ തന്നെ സിബിഎസ്ഇ ക്ലാസുകള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ബോര്‍ഡിന്റെ ഈ അടിയന്തര ഇടപെടല്‍. മൂന്നാം ഭാഷയായി ഏത് ഭാഷയാണ് സ്‌കൂള്‍ തിരഞ്ഞെടുക്കുന്നതെന്ന് ബന്ധപ്പെട്ട മേഖലാ ഓഫിസുകളെയും സിബിഎസ്ഇ പോര്‍ട്ടലിലും ഉടന്‍ അറിയിക്കണം.
ഈ വര്‍ഷം ആറാം ക്ലാസിലാണ് പദ്ധതി നടപ്പാക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് മറ്റ് ക്ലാസുകളിലേക്കും വ്യാപിപ്പിക്കും.
മൂന്നാം ഭാഷാ പഠനത്തിനുള്ള പുതിയ പാഠപുസ്തകങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും ബോര്‍ഡ് അറിയിച്ചു.
2026-27 അധ്യയന വര്‍ഷം മുതല്‍ ത്രിഭാഷാ നയം എല്ലാ സ്‌കൂളുകളിലും പൂര്‍ണ്ണമായി നിര്‍ബന്ധമാക്കും.
ഭാഷാ പഠനത്തിലൂടെ വിദ്യാര്‍ഥികളില്‍ ദേശീയ അവബോധവും സാംസ്‌കാരിക വൈവിധ്യവും വളര്‍ത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകള്‍ ഈ സര്‍ക്കുലര്‍ എത്രയും വേഗം നടപ്പാക്കണമെന്നും വീഴ്ച വരുത്തരുതെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.
CBSE has issued a strict circular to schools to implement the three-language formula in Class 6 immediately, mandating that at least two of the languages must be Indian.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."