HOME
DETAILS

കാമുകനൊപ്പം ജീവിക്കാൻ കോടതി അനുമതി; പെൺകുട്ടിയെ ബലമായി കൊണ്ടുപോകാൻ ബന്ധുക്കൾ, താമരശ്ശേരിയിൽ സംഘർഷം, പരുക്ക്

  
Web Desk
April 11, 2026 | 1:30 PM

relatives try to abduct girl after court grants permission to live with lover violent clash in thamarassery

താമരശ്ശേരി: കാമുകനൊപ്പം ജീവിക്കാൻ പെൺകുട്ടിക്ക് അനുമതി നൽകിയതിന് പിന്നാലെ താമരശ്ശേരി കോടതി പരിസരത്ത് കയ്യാങ്കളിയും കൂട്ടത്തല്ലും. കോടതി വിധിയ്ക്ക് ശേഷം പുറത്തെത്തിയ പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ ബന്ധുക്കൾ അനുവദിക്കാത്തതിനെ തുടർന്നാണ് സംഘർഷം നടന്നത്. പെൺകുട്ടിയെ ബന്ധുക്കൾ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കാമുകനും സുഹൃത്തുക്കളും തടയുകയായിരുന്നു. ഇതോടെ കോടതി പരിസരത്ത് പെൺകുട്ടിയുടെ ബന്ധുക്കളും കാമുകന്റെ സുഹ‍ൃത്തുക്കളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ പരുക്കേറ്റ ഏതാനും പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഏപ്രിൽ 4-ാം തീയതി മുതലാണ് മുക്കം ചെറുവാടി സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലിസിൽ പരാതി നൽകിയത്. ഇന്ന് രാവിലെ കാമുകനായ കാരശ്ശേരി സ്വദേശിക്കൊപ്പം പെൺകുട്ടി മുക്കം പൊലിസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ആർക്കൊപ്പം വേണമെങ്കിലും പോകാമെന്ന് കോടതി ഉത്തരവിട്ടു. യുവാവിനൊപ്പം പോകാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം.

കോടതി നടപടികൾക്ക് ശേഷം പുറത്തിറങ്ങിയ പെൺകുട്ടിയെ, വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞാണ് ബന്ധുക്കൾ നിർബന്ധപൂർവ്വം വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത്. ഇതോടെ യുവാവും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ചോദ്യം ചെയ്യുകയും പിന്നാലെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

കോടതി കവാടത്തിന് മുന്നിൽ വെച്ച് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടി. നാട്ടുകാരും പൊലിസും ചേർന്നാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തിൽ പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

A scuffle broke out at the Thamarassery court premises after a young woman was granted permission to live with her lover. Although the court ruled that the woman, a native of Cheruvadi, could go with her partner from Karassery, her relatives attempted to forcibly take her away in a vehicle, claiming they would conduct the marriage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പുണ്ടാകുമോ, അതോ വില കുറയുമോ? നിക്ഷേപകർ ഉറ്റുനോക്കുന്നത് ഇക്കാര്യങ്ങൾ

uae
  •  2 days ago
No Image

90 മിനിറ്റിൽ തീർന്ന ലോകകപ്പ് വസന്തം! ഫുട്ബോൾ ചരിത്രത്തിലെ ആ ഒരേയൊരു 'നിർഭാഗ്യവാൻമാരെ' കുറിച്ച് അറിയാമോ?

Football
  •  2 days ago
No Image

നഷ്ടപ്പെട്ട ഒരു ലക്ഷം ദിർഹം ഉടമസ്ഥന് തിരികെ നൽകി ദുബൈ പൊലിസ്; തുണയായത് പ്രവാസി യുവാവ്

uae
  •  2 days ago
No Image

ലോക സമാധാനത്തിന് ബഹ്‌റൈന്‍ മാതൃകാപരമായ രാജ്യമെന്ന് വിദേശകാര്യമന്ത്രി 

bahrain
  •  2 days ago
No Image

തീര്‍ഥാടകര്‍ക്കായി ആരോഗ്യ-സുരക്ഷാ സേവനങ്ങളുമായി ഒമാന്‍ ഹജ്ജ് മിഷന്‍

oman
  •  2 days ago
No Image

ചാരപ്പേടിയിൽ അമേരിക്ക; ചൈനയിൽ കിട്ടിയ സമ്മാനങ്ങളെല്ലാം വിമാനം കയറും മുൻപ് ചവറ്റുകുട്ടയിലെറിഞ്ഞ് ട്രംപും സംഘവും!

International
  •  2 days ago
No Image

ഒമാന്‍-ഇറാഖ് ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം; വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

oman
  •  2 days ago
No Image

മൈതാനത്ത് പരീക്ഷാ ഹാൾ വികൃതിയോ? ആകാശ് സിങ്ങിന്റെ 'പോക്കറ്റ് നോട്ട്' ആഘോഷത്തെ വലിച്ച് കീറി റായിഡുവും,സ്റ്റെയ്‌നും

Cricket
  •  2 days ago
No Image

ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

ഒപെകിൽ നിന്നുള്ള പിന്മാറ്റം ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി; തന്ത്രപരമായ തീരുമാനമെന്ന് യുഎഇ

uae
  •  2 days ago