സ്നേഹവീടിന്റെ താക്കോല്‍ രാജുവിന്റെ കുടുംബത്തിന് കൈമാറി
കിളിമാനൂര്‍ : സൗദിയിലെ ദമാം വെസ്കോസയില് ജീവനക്കാരനായിരിക്കെ താമസസ്ഥലത്ത് നടന്ന അഗ്നിബാധയില്‍ ജീവന് നഷ്ടമായ രാജുവിന്റെ കുടുംബത്തിന് കമ്പനിയിലെ മലയാളികളുടെ സംഘടനയായ വെസ്കോസ മലയാളി അസോസിയേഷന് നിര്‍മിച്ച്
നല്കിയ വീടിന്റെ താക്കോല്‍ കൈമാറി.
ചെങ്കിക്കുന്ന് കായാട്ടുകോണത്ത് രാജുവിന്റെ ഭാര്യയുടെ പേരിലുള്ള വസ്തുവിലാണ് വെസ്കോസ അസോസിയേഷന് പ്രവര്‍ത്തകര്‍ 12 ലക്ഷം രൂപ ചെലവില്‍ എല്ലാവിധ സൗകര്യങ്ങളോടുമുള്ള വീട് പണിത് നല്‍കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് രാജുവിന്റെ ഭാര്യ ശ്രീജക്ക് വീടിന്റെ താക്കോല്‍ കൈമാറിയത് .വെസ്കോസ അസോസിയേഷന് പ്രസിഡന്റ് പ്രിജി അധ്യക്ഷനായി.
രാജുവിന്റെ മക്കളായ രഞ്ചിതാരാജിന്റെയും, രഞ്ചിത് രാജുവിന്റെയും വിദ്യാഭ്യാസ ചെലവുകള്‍ക്കായി വെസ്കോസ സമാഹരിച്ച് ബാങ്കില്‍ നിക്ഷേപിച്ച മൂന്ന് ലക്ഷംരൂപയുടെ ധനസഹായ രേഖകള്‍ ജില്ലാപഞ്ചായത്തംഗം ഡി സ്മിത കൈമാറി. വീട് നിര്‍മാണം നടത്തിയ എന്‍ജിനീയര്‍ അശോകന് ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി പി മുരളി മൊമന്റോ നല്കി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്,
പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് രാജലക്ഷ്മി അമ്മാള്‍,എം രഘു, എസ് സിന്ധു, സി പി എം കിളിമാനൂര്‍ ഏരിയ സെക്രട്ടറി അഡ്വ മടവൂര്‍ അനില്‍, ബി ജെ പി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി, വെസ്കോസ ഭാരവാഹികളായ അമ്പിളി,ഷാലി ലൂയിസ്,
രാജീവ് രാജു, കുടുംബസഹായസമിതി കണ്‍വീനര്‍ സുരേഷ് കണ്ണൂര്‍, സക്കീര്‍ ഹുസൈന്, ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വെസ്കോസ മലയാളി അസോസിയേഷനിലെ 170 പ്രവര്‍ത്തകരില്‍ നിന്നുമാണ് വീടിനും ധനസഹായത്തിനും ആവശ്യമായ മുഴുവന്‍ തുകയും സമാഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."